എന്റെ കോളേജിലെ ഫീസ് അടക്കാൻ ബുദ്ധിമുട്ടി നിൽക്കുമ്പോൾ അമ്മ വീട്ടിൽ ട്യൂഷൻ എടുക്കാൻ തുടങ്ങി. കുറച്ച് കുട്ടികൾ ട്യൂഷൻ വരുന്നുണ്ട്. അങ്ങനെ പോകുമ്പോളാണ് എന്റെ മനസ്സിൽ വീടിന്റെ മുകൾ നില വാടകക്ക് കൊടുത്താലോ എന്ന ചിന്തവന്നത്, ഞാൻ അമ്മയോട് സൂചിപ്പിച്ചു, അമ്മക്കും അത് ഓക്കേ ആയിരുന്നു. അങ്ങനെ ഞാനും അമ്മയും വീട് വാടകക്ക് നൽകാൻ വേണ്ടി അറിയാവുന്ന എല്ലാരോടും പറഞ്ഞിരുന്നു. കുറച്ചു ദിവസങ്ങൾക്കു ശേഷം
അമ്മയുടെ സ്കൂളിലെ ഉറ്റ സുഹൃത്തായ ഫാത്തിമ ആന്റി അമ്മയെ വിളിച്ചിട്ട് അവരുടെ ഒരു റിലേറ്റീവിന്റെ പാർട്ണർക്ക് വീട് വേണമെന്ന് പറഞ്ഞു. അയാളുടെ പേര് ഇർഫാൻ, നാട് ഉത്തർ പ്രാദേശിലെ കാൻപുരിലാണ്. ഇവിടെ ഒരു റിസോർട് തുടങ്ങാൻ വേണ്ടിയാണ് എറണാകുളത്ത് വന്നത്. ഞാനും അമ്മയും ആലോചിച്ച ശേഷം
ഫാത്തിമ ആന്റിയോട് ഓക്കേ പറഞ്ഞു. രണ്ടു മാസം മുൻപ് അമ്മ പഠിച്ചിരുന്ന സ്കൂളിൽ ഒരു പൂർവ്വം വിദ്യാർത്ഥി സംഗമം ഉണ്ടായിരുന്നു, അപ്പോളാണ് വര്ഷങ്ങള്ക്കു ശേഷം അമ്മ ഫാത്തിമ ആന്റിയെ കണ്ടുമുട്ടുന്നത്, അങ്ങനെ അവർ പരസ്പരം നമ്പറുകൾ കൈ മാറിയിരുന്നു. പിന്നീട് അമ്മയും ഫാത്തിമ ആന്റിയും ഇടക് ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു അങ്ങനെയാണ് വീട് വാടകക്ക് നൽകുന്ന കാര്യം അമ്മ അവരോട് പറഞ്ഞിരുന്നത്.
അടുത്ത ദിവസം വൈകുന്നേരം ഒരു ബിഎംഡബ്ല്യൂ കാർ വീട്ടുമുറ്റത്തു വന്നു നിന്നും, അതിൽ നിന്നും വെളുത്തു സുന്ദരനായ ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്ന് സ്വയം പരിചയപ്പെടുത്തി. അയാൾ ഹിന്ദിയിൽ ആണ് സംസാരിച്ചത്, അമ്മ ഡിഗ്രിക്കും പ്രീ ഡിഗ്രിക്കും സെക്കന്റ് ലാംഗ്വേജ് ഹിന്ദി ആയിരുന്നതിനാൽ അത്യാവശ്യം ഹിന്ദി കൈകാര്യം ചെയ്യാൻ അമ്മക് അറിയാമായിരുന്നു. പിന്നെ രണ്ടുപേർക്കും നന്നായി ഇംഗ്ലീഷും അറിയാം.