ജയനു ആറേഴ്സ് വയസുള്ളപ്പോ ഒരിക്കലിത പോലെ ഇറങ്ങിപ്പോയി പിന്നെ വന്നത് കുറെ കൊല്ലങ്ങൾ കഴിഞ്ഞാണ്,ആ വരവിലാണ് വാവ് ജനിക്കുന്നത്. ദാരിദ്ര്യം കൊണ്ട് അല്ല അല്ലാ സാവിത്രിയോട് പെണങ്ങിപ്പോയതാണെന്നും സംസാരം.സത്യം ആർക്കുമറിയില്ല.അമ്മ വളരെ കഷ്ടപ്പെട്ടാണവരെ വളർത്തീത്.
അജയൻ ചെറുപ്പത്തിൽ തന്നെ കുടുംബത്തിന്റെ ഭാരങ്ങൾ എല്ലാം ഏറ്റെടുത്തു.വല്ലപ്പഴും കൂട്ടുകാരൊത്ത് വെള്ളമടി ഉണ്ടെന്നല്ലാതെ മറ്റൊന്നും അജയനില്ല. ഉള്ളതൊക്കെ കൂട്ടിവച്ച് വാവയെ ഒരാളെ ഏൽപ്പിച്ചതാണ്. വാവ കാണാൻ സുന്ദരിയായതിനാൽ അധികം സ്ത്രീധനമൊന്നും സുരേഷിന്റെ വീട്ടുകാർ ചോദിച്ചില്ല.അമ്മയും മകനും ഒന്ന് സമാധാനായി ഇരിക്കുമ്പഴാണ് വാവ കരണത്ത് കേറി വന്നിരിക്കണത്.
അജയൻ അകത്ത് കേറിച്ചെന്നു. അമ്മയുടെ മുറിയിൽ വാവയുടെ കരച്ചിലും അടക്കിപ്പിടിച്ച സംസാരവും കേൾക്കുന്നു.കരച്ചിലിനിടയിൽ
പറയുന്നത് വ്യകൃമല്ല.അമ്മ സമാധാനിപ്പിക്കുന്നുണ്ട്. ഞാനങ്ങോട്ട് ചെന്ന അമ്മയെ പുറത്തേക്ക് വിളിച്ചു.
“എന്താമേ പ്രൾനം. എന്തിനാ അവള കരയണത്
“വല്യ പ്രൾനോന്നും ഇല്ലടാ. അവൾക്കെന്തോ ഒരു പേടി പോലെ . അമ്മ വിശദായിട്ട് പതുക്കെ ചോദിക്കാം. അവൾടെ കരച്ചിലൊന്ന് മാറട്ടെ.”
അജയ്ക്ക് പിന്നെയും ഉമറത്ത് വന്നിരുന്നു. ശരിക്കും ഒരു വാവയായിട്ടാ അവളെ വളർത്തീത്. എന്താവശ്യപ്പെട്ടാലും ചെയ്തു കൊടുക്കും.എന്താണിപ്പൊ പറ്റിയത,സുരേഷം ഒന്നും പറഞ്ഞില്ല.അവൻ ഒരു മാതിരി ആണ് സംസാരിച്ചത്.എന്തോ ഒരു തെറ്റിദ്ധാരണയാണ്.അമ്മ ഒന്ന് സംസാരിക്കട്ടെ.കാര്യം അറിഞ്ഞാ ഒരു വഴി കണ്ടപിടിക്കാം.അജയൻ അമ്മയോട് പറഞ്ഞ് ജോലിക്ക് പോകാൻ തയ്യാറായി.