“”…എന്താണ് മല്ലയ്യാ..?? ഞാനെന്താണീക്കേൾക്കുന്നത്..??”””_ അമർത്തിച്ചിരിയോടെ ജോയങ്ങനെചോദിച്ചതും നാലുംകൂടിയൊറ്റച്ചിരിയായ്രുന്നു…
…വല്ലാവശ്യോമുണ്ടായ്രുന്നോ..?? നായ്ക്കുപിറന്ന നാവിനേയും വായിലിട്ടുമിണ്ടാതിരുന്നാൽ മതിയായ്രുന്നു…
ഇതിപ്പൊ വഴീക്കിടന്ന പൊട്ടാസെടുത്ത് കവയ്ക്കിടേൽ വെച്ചപോലായില്ലേ..??
“”…എന്താടാ മോനൂസേ… ഈക്കേട്ടതൊക്കെ സത്യാണോ..??”””_ ചിരിയടക്കാൻ പണിപ്പെട്ടുകൊണ്ടുള്ള അച്ചുവിന്റെചോദ്യം…
അതിനുമറുപടിയായി,
“”…അയ്യേ… അത്… അത് ഞാൻചുമ്മാ…
സീര്യസായ്ട്ടൊന്നുമല്ല… ഒര്… ഒരുരസത്തിന്..”””_ ഞാൻനിന്നു വാക്കുകൾപെറുക്കീതും,
“”…ഉവ്വേ… ചുമ്മാതാടീയച്ചൂ… സിദ്ധുവേട്ടൻ ഭയങ്കര പ്ലാനിങ്ങിലൊക്കെയായ്രുന്നു… തക്കുടൂനേംകൊണ്ടാ പെണ്ണിനെ വളയ്ക്കാനിറങ്ങീത്… അവസാനം മീനു കണ്ടുപിടിച്ചില്ലായ്രുന്നേൽ സുമയ്യാത്താനൊരു പുതിയാപ്ളാനെ ചുളുവിനുകിട്ടിയേനെ..!!””””_ ന്നുംപറഞ്ഞ് ചേച്ചിവീണ്ടുമെന്റെ വായ്ക്കിട്ടടിച്ചു…
ഉടനെ,
“”…ആഹാ.! എന്നാലും നീയാളുകൊള്ളാല്ലോടാ
സിത്തൂ… എന്നാലുമെന്റെ വീട്ടിൽനിന്ന് ഇമ്മാതിരിവേലത്തരം കാണിയ്ക്കാനുള്ള നിന്റെധൈര്യം സമ്മതിച്ചിരിയ്ക്കുന്നു..!!”””_
ജോക്കുട്ടൻ നെറ്റിചുളിച്ചു…
“”…എന്താടാ..?? ഒരുകോഴി കളക്ഷനെടുത്തത്
മറ്റേക്കോഴിയ്ക്കു പിടിച്ചില്ലേ..??”””_ ചോദിച്ചതിനൊപ്പം മീനാക്ഷിയിരുന്ന സോഫയ്ക്കടുത്തേയ്ക്ക്
അച്ചുനടന്നു…
ശേഷം,
“”…അപ്പൊ മീനൂന്റെ കെയറിങ്ങില്ലായ്രുന്നേൽ നമുക്കുനമ്മുടെ സിദ്ധൂനെ നഷ്ടപ്പെട്ടേനെയല്ലേ ജോക്കുട്ടാ..?? ഈ ഡോക്ടറൂട്ടി ആളൊരു കെയറൂട്ടിയാണല്ലേ…??”””_ സംശയം പ്രകടിപ്പിച്ചുകൊണ്ടവൾ മീനാക്ഷിയുടടുത്ത് സോഫയുടെ ഹാൻഡ്റെസ്റ്റിലേയ്ക്കിരുപ്പുറപ്പിച്ചു…