എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Posted by

നീയാണ് പാഷാണത്തിൽകൃമിയെന്ന്.!

അതുകൂടിക്കേട്ടതും
എല്ലാത്തിന്റേംചിരി കുറച്ചൂടുച്ഛത്തിലായി…

അതിനിടയിലാന്റി;

“”…വീട്ടിലുണ്ടായ്രുന്നതും വന്നുകേറീതുമെല്ലാം ഒന്നിനൊന്നു മെനകെട്ടതായാൽ, മനുഷ്യനായുസ്സറാതെ തീരത്തേയുള്ളൂ..!!”””_ ന്നുകൂടി കൂട്ടിച്ചേർത്തതും ഇനിമിവടെ നിൽക്കണ്ടാന്നുംപറഞ്ഞ് അച്ചുവാണെന്നേം വലിച്ച് ഡൈനിങ്ങ്ഹോളിലേയ്ക്കു കൂട്ടിക്കൊണ്ടുപോയത്…

എന്നാലവിടെത്തീതും,

“”…ആം.! കുക്കിങൊക്കെ ആധികാരികമായി അറിയുന്നയാളല്ലേ, ഇങ്ങോട്ടിരുന്നാട്ടേ..!!”””_ ന്ന് ചോട്ടാമുംബൈയിൽ പെണ്ണുകാണാൻചെന്ന ലാലേട്ടനെ പാമ്പ്ബ്രോ ക്ഷണിയ്ക്കുന്നപോലെ കാണിച്ചുകൊണ്ട് അച്ചുവെനിയ്ക്കിട്ട് കിലുത്തുകേംചെയ്തു…

“”…കുക്കിങ് മാത്രമല്ല, വേറെപലതുമറിയാം… കാണണോ നെനക്ക്..??”””_ അവളുടെ ഡയലോഗിന് എല്ലാരൂടെ വീണ്ടും ചിരിയ്ക്കാനായിത്തുടങ്ങീതും എനിയ്ക്കങ്ങു പൊളിഞ്ഞു…

“”…എന്നാ നീയൊന്നു കാണിച്ചേടാ… ഞാനൊന്നു കാണട്ടേന്ന്..!!”””_ ഒരുകൂസലുമില്ലാതെ അവളങ്ങനെപറഞ്ഞാൽ പിന്നെവിടോഞാൻ..??

“”…ചേച്ചിയൊന്നു മാറിയേ..!!”””_ മുന്നിൽനിന്ന ചേച്ചിയെ തള്ളിമാറ്റി അച്ചുവിനടുത്തേയ്ക്കായി പോകാൻതുനിഞ്ഞതും ചേച്ചിയിടയ്ക്കുകേറി;

“”…മതി… മതി… ഇതുപോലെ അടുക്കളേൽക്കിടന്ന് അലമ്പുണ്ടാക്കീട്ടാ എല്ലാത്തിനേം പിടിച്ചുപുറത്താക്കിയേ… എന്നിട്ടും ബോധമില്ലാന്നുവെച്ചാൽ..!!”””

“”…അതലമ്പുവെച്ചിട്ടൊന്നുവല്ല, ചിലരുടെയൊക്കെ മുതുക്കുകൂത്താട്ടം സഹിയ്ക്കാമ്മയ്യാതെ വെളിയിലാക്കീതാ..!!”””_ മീനാക്ഷിയെ കണ്ണെറിഞ്ഞതുപറഞ്ഞതും കൃത്യമായവൾക്കിട്ടതു കൊണ്ടു…

Leave a Reply

Your email address will not be published. Required fields are marked *