പക്ഷേ ആ റിസൾട്ട് വരുന്നതിനുംമുമ്പേ സബ്സ്റ്റിറ്റ്യൂട്ടായി കളിയ്ക്കാനിറങ്ങിയ അച്ചു കേറിയങ്ങു ഗോളുമടിച്ചു…
ചേച്ചീടേം ജോക്കുട്ടന്റേമടി സ്ഥിരമാണെന്നും തനിയ്ക്കിതൊരു വിഷയോമല്ലാന്നുമുളളമട്ടിൽ അപ്പോഴും സവാളഗിരിഗിരി നടത്തിക്കൊണ്ടിരുന്ന അച്ചു, സവോളയരിയുന്നതിൽ ആത്മാത്രകൂടീട്ട് മീനാക്ഷിയെനിയ്ക്കിട്ടെറിഞ്ഞ സവോളയെടുക്കാനായൊന്നു കുനിഞ്ഞു…
എന്നാൽ നുറുക്കിവെച്ച ഇറച്ചിയുമായി സിങ്കിനടുത്തേയ്ക്കു കഴുകാൻപോയ സീതാന്റിയേയും മറിച്ചിട്ടുകൊണ്ടാണ് അച്ചുവാ സവോള കൈക്കലാക്കീത്…
ഇറച്ചീം ആന്റീങ്കൂടി പൊത്തിയടിച്ചുവീണതിന്റെ ശബ്ദത്തിൽ ഞെട്ടിത്തിരിഞ്ഞുനോക്കിയ ഞങ്ങൾക്ക് ഒരുനിമിഷമെന്തു ചെയ്യണമെന്നറിയാതെ
പോയെങ്കിലും, അവർക്കങ്ങനൊരു പ്രശ്നമേയുണ്ടായില്ല…
“”…മതി… നിന്റേക്കെ സേവനം… മര്യാദയ്ക്കിറങ്ങിയ്ക്കോ… ഉണ്ടാക്കിക്കഴീമ്പോൾ വിളിച്ചേക്കാ, അപ്പൊവന്നിരുന്ന് കേറ്റിയാമതി…
പോ.. പോ..!!”””_ ജോക്കുട്ടന്റമ്മയും സീതേടെരാമനുംകൂടി പിടിച്ചെഴുന്നേൽപ്പിച്ചതും സീതാന്റി അലറുവായ്രുന്നു…
അതിനെന്തോ മറുപടിപറയാനായി ചേച്ചിചെന്നെങ്കിലും വാക്കത്തിയുമെടുത്ത് ഓടിയ്ക്കുവായ്രുന്നൂ ആന്റി…
“”…ഒറ്റൊന്നിനേം ഇനീതിനകത്ത് കണ്ടോവരുത്… പൊക്കോ… പൊക്കോ..!!”””_ ന്നുംപറഞ്ഞ് സീതാന്റി ഞങ്ങളെയെല്ലാം പിടിച്ചുതള്ളി പുറത്താക്കുമ്പോൾ കാർന്നോർമാർ രണ്ടും ചിരിച്ചുകൊണ്ടതിനെ സപ്പോർട്ട് ചെയ്തതേയുള്ളൂ…
“”…എന്നാലവരെല്ലാം
പൊക്കോട്ടേ, ഞാൻനിൽക്കാം… എനിയ്ക്കാവുമ്പോൾ
കുക്കിങൊക്കെ ആധികാരികമായി അറിയുന്നതാണല്ലോ… ഏത്..??”””_ പിന്നുമവടെനിന്ന് താളംചവിട്ടിയയെന്നോട്
അവരെന്താ പറഞ്ഞതെന്നുകേട്ടാൽ നിങ്ങൾഞെട്ടും; നിന്നെയാണാദ്യം പുറത്താക്കേണ്ടതെന്ന്…