എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Posted by

അതാണേൽ ജോക്കുട്ടൻ അടുപ്പിൽവെച്ചു കരിച്ചുകളഞ്ഞിട്ടാണ് നുറുക്കാൻതന്നതും…

അങ്ങനെയതു നുറുക്കിത്തീരാൻതന്നെ നല്ലസമയമെടുത്തു…

ആ സമയമത്രയും യാതൊരുളുപ്പുമില്ലാതെ ഒരു ടെഡിബിയറിനേം കെട്ടിപ്പിടിച്ച് ആ കൗണ്ടറിൽക്കേറി ഇരിയ്ക്കുവായ്രുന്നൂ മീനാക്ഷി…

“”…മീനുവെന്നാ അനങ്ങാതിരിക്കുന്നെ..??”””_ എക്സാം ഹോളിൽനിൽക്കുന്ന ടീച്ചർസിനെപ്പോലെ എല്ലാരേം
മാറിമാറിനിരീക്ഷിച്ചിരുന്ന മീനാക്ഷിയോടായി സീതാന്റിതിരക്കി…

അതിന്,

“”…ഓ.! അവളനങ്ങണേൽ ഇതുമൊത്തം വേവിച്ചുപുഴുങ്ങി പാത്രത്തിലാക്കി വെച്ചുകൊടുക്കണം… ഒരു കഷ്ണംപോലും ബാക്കിയില്ലാതെ അനങ്ങിത്തീർത്തോളും..!!”””_ ന്ന് മറുപടിയായി ഞാൻപറഞ്ഞതും,

“”…പോടാ പട്ടീ..!!”””_ ന്നുംവിളിച്ച് അവളാപ്പാവയെ എന്റെനേരേയെറിഞ്ഞു…

അതുചെന്നുവീണത് ഇറച്ചിനുറുക്കിക്കൊണ്ടിരുന്ന പാത്രത്തിനടുത്തായാണ്…

ഉടനെ,

“”…അനങ്ങാതിരിയ്ക്ക് പെണ്ണേ… ദേയാ പാവേലുമുഴുവനും ചോരയാകും… അല്ലാ… ഇതു തക്കുടൂന്റെ പാവയല്ലേ..??”””_ ജോക്കുട്ടന്റമ്മ പാവയെടുത്തു മാറ്റി…

“”…അതേ… ഇവര് ഷിഫ്റ്റല്ലേ… അവനൊന്നു കണ്ണടയ്ക്കാൻ കാത്തിരിയ്ക്കുവാ ഇവള് എടുത്തോണ്ടോടാൻ..!!”””_ ഞാനൊറ്റീതും അവളെന്നെനോക്കി പല്ലുകടിച്ചു…

“”…ചെക്കനുറക്കമായത് നന്നായി… അല്ലേലിപ്പോളിവിടെ തീ പാറിയേനെ… മീനൂന്റെ പല്ലിന്റെണ്ണവും കുറഞ്ഞേനെ..!!”””_ നിലത്തിരുന്ന് ഇറച്ചിനുറുക്കുവായ്രുന്ന ജോക്കുട്ടനങ്ങനെ പറഞ്ഞതും എല്ലാരുമതിന് യെസ്മൂളുകേം ചെയ്തു…

“”…നിങ്ങളവളെ ചുമ്മാതിട്ടു കളിയാക്കല്ലേ… എന്റെകൊച്ചിച്ചിരി ക്യൂട്ട്നെസ്സ് കാണിയ്ക്കാനായി പട്ടിഷോനടത്തുമ്പോൾ അപമാനിയ്ക്കുന്നത് ശെരിയാണോ..??”””_ ഒന്നൂക്കാനുള്ളവസരം ഞാനുംപാഴാക്കീല…

Leave a Reply

Your email address will not be published. Required fields are marked *