“”…നിന്റെതമാശ കുറേക്കൂടുന്നുണ്ട്… ഇങ്ങോട്ടുവാടാ..!!”””_ പറയുന്നതിനൊപ്പം അവരെന്നേയും പിടിച്ചുവലിച്ചുകൊണ്ട് അടുക്കളയിലേയ്ക്കു നടന്നു…
“”…ജോക്കുട്ടാ… ഇവൻനിന്നെ പറഞ്ഞതുകേട്ടോടാ..??”””_ അടുക്കളയിലേയ്ക്കു ചെന്നപാടെ ചേച്ചിയുടെചോദ്യം…
അപ്പോഴേയ്ക്കും നിലത്തേയ്ക്കുവെച്ച ചാക്കുതുറന്ന് അതിൽനിന്നുമൊരു വലിയ കാർട്ടൂണവർ പുറത്തെടുത്തിരുന്നു…
“”…ഉം..??”””
“”…ഇവൻനിന്നെ വിളിച്ചതുകേട്ടോ, ഹനുമാനേന്ന്..!!”””
“”…ആ ബെസ്റ്റ്.! അവൻ ഞാനാണെന്നുകരുതി കണ്ണാടീലേയ്ക്കാവും നോക്കിയിട്ടുണ്ടാവുക…
നീ കണാക്കുണാ പറഞ്ഞുനിയ്ക്കാതെ ഇതൊന്നുനുറുക്കാൻ നോക്കിയേ… എത്രേംപെട്ടെന്ന് നുറുക്കിയില്ലേലിതിപ്പോ കേടാവും… മഞ്ഞളിന്റെ പവറൊക്കെയിപ്പോ പോയിക്കാണും..!!”””_ കാർട്ടൂണിനകത്തൂന്നൊരു ബിഗ്ഷോപ്പറെടുത്തു
പുറത്തുവെച്ചിട്ട് ജോക്കുട്ടൻപറഞ്ഞു…
“”…ആ അതിപ്പോ നുറുക്കാന്നേ… അല്ലച്ഛാ… ഇതിപ്പെവിടുന്നു സംഘടിപ്പിച്ചു..??”””_ ചേച്ചിയാ കാരണവർക്കുനേരേ തിരിഞ്ഞു…
“”…ഓ.! അതുനമ്മടെ ചാക്കോപ്പീടെ പന്നിക്കുഴീലിന്നലെ ചാടീതാ… പിള്ളേരൊക്കെ വന്നിട്ടുണ്ടല്ലോന്നുകരുതി
ഞാനൊരു മൂന്നാല്കിലോ മേടിച്ചോണ്ടുപോന്നതാ..!!”””_ പുള്ളിയുടെമറുപടി…
അപ്പോഴേയ്ക്കും ഫോണും കയ്യിൽപിടിച്ച് അച്ചുവും അടുക്കളയിലേയ്ക്കെത്തി…
ആ പാവപ്പെട്ടവന്റെ തൊത്തെങ്കിലും ബാക്കിയുണ്ടാവോന്ന് ദൈവത്തിനറിയാം…
“”…അല്ലാ… തന്തയ്ക്കുംതള്ളയ്ക്കുമെന്താ ഈ സമയത്തിങ്ങോട്ടു പോരാൻതോന്നിയെ..?? പശൂനേംക്കെട്ടിപ്പിടിച്ചവിടിരുന്നാൽ പോരായ്രുന്നോ..??”””_ വന്നപാടെ അവളു മുറുമുറുക്കുവേംചെയ്തു…