എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Posted by

“”…ദേ… വേണ്ടാത്തതുപറയല്ലേ
മീനൂ നീ… അവരങ്ങനെ വിളിച്ചുപറയുമ്പോ കൊണ്ടുവിടാണ്ടിരിയ്ക്കാൻ പറ്റ്വോ അവന്..?? ഒന്നൂല്ലേലും അതവൾടെ കെട്ട്യോന്റെവീടല്ലേ..?? അല്ലാതെ ജോക്കുട്ടനവളെക്കൊണ്ട് പെടുത്തിക്കൊടുത്തൂന്നുപറയാൻ അതുകൊണ്ടവനെന്താ ലാഭം..??”””_ മാപ്പളയെപ്പറഞ്ഞതിലുള്ള രോഷംകൊണ്ടാണോന്നറിയില്ല, അത്പറയുമ്പോൾ ചേച്ചിയുടെ മുഖമാകെ മാറിയിരുന്നു…

പെട്ടെന്നങ്ങനെകേട്ടതും വല്ലാതായ മീനാക്ഷി എന്നെനോക്കിയൊരു ചമ്മിയചിരി ചിരിച്ചു…

…ഇത്രേംകേട്ടിട്ടും ഇവളെന്താ തിരിച്ചൊന്നും പറയാത്തേ..??
അയ്യേ.! ഇവൾക്കുമിതെന്താ പറ്റിയെ..??_ ഒരുനിമിഷമങ്ങനെ ചിന്തിയ്ക്കുമ്പോൾ അച്ചു കേസേറ്റെടുത്തിരുന്നു…

“”…നീയങ്ങനെ മീനൂനെ കുറ്റമ്പറയുവൊന്നും വേണ്ട… ആ നാറി ഒറ്റൊരുത്തൻകാരണവാ ഞാനാ നരകത്തിലേയ്ക്ക് കെട്ടിയെടുക്കേണ്ടിവന്നത്… അങ്ങനെനോക്കുമ്പോൾ ആ തള്ളേനേക്കാളും വലിയ ദ്രോഹംചെയ്‌തത് അവന്തന്നെയാ… അവനിന്നിങ്ങോട്ടു വരട്ടെ; ഇന്ന് രണ്ടിലൊന്നുഞാൻ തീരുമാനമാക്കും..!!”””_ ചീറിയടിയ്ക്കുന്നപോലെ അത്രയും പറഞ്ഞശേഷം അച്ചു ചവിട്ടിപൊളിച്ചകത്തേയ്ക്കു പോകുമ്പോൾ ചേച്ചി മീനാക്ഷിയെനോക്കി കലിതുള്ളുകയായ്രുന്നു….

…ഈശ്വരാ.! പറഞ്ഞേൽപ്പിച്ചപോലെ ഞാനെല്ലാം കോംപ്രമൈസാക്കീന്നും വിശ്വസിച്ച് ജോക്കുട്ടനാണം കേറിവന്നാൽ
അതോടെതീർന്നു…

ഇവടത്തെപ്പൊറുതി ഇന്നത്തോടെകഴിയും…

മൈര്.! ഇതൊരുമാതിരി കഴപ്പുമൂത്ത് കതകിന്റിടയ്ക്ക് സുനകൊണ്ടു വെച്ചപോലായി…

അതുംപിറുപിറുത്ത് റൂമിലേയ്ക്കുപോകാനായി തിരിയുമ്പോഴാണ് ജോക്കുട്ടന്റെ ക്രിസ്റ്റ ഗെയ്റ്റുകടന്നകത്തേയ്ക്കു കേറീത്…

Leave a Reply

Your email address will not be published. Required fields are marked *