എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Posted by

“”…ഒന്നൂല്ല…
ഇതൊക്കെത്തന്നതല്ലേ…
അപ്പെന്തേലും ചോദിയ്ക്കണോലോന്നുകരുതി… അല്ലാതെ വേറെ കാര്യമുണ്ടായ്ട്ടൊന്നുമല്ല.!!”””_ പെർഫ്യൂമുയർത്തിക്കാട്ടി മറുപടികൊടുത്തതും,

“”…ദേ… ഒന്നാമതേ
എനിയ്ക്കങ്ങട് പൊളിഞ്ഞിരിയ്ക്കുവാ…
അതിനെടേല് ചുമ്മാ മൂപ്പിച്ചാലുണ്ടല്ലോ, തലമണ്ടതല്ലിഞാൻ പൊട്ടിയ്ക്കും..!!”””_ അവള് കണ്ണുരുട്ടിക്കൊണ്ട് പറഞ്ഞു…

അതെനിയ്ക്കത്ര സുഖിച്ചില്ല;

“”…ഹലോ.! ഈസുന തന്നേന്റെ നെഗളിപ്പിലാണ് ഭരിയ്ക്കാൻ വരുന്നേങ്കില് മോളതങ്ങുവിട്ടേക്ക്… എനിയ്ക്കുവേണ്ട നിന്റൊരുസാമാനോം..!!”””_ പിന്നെ ദേഷ്യംവരൂലേ…

“”…എടാ… ഞാനങ്ങനൊന്നും ഉദ്ദേശിച്ചുപറഞ്ഞതല്ല, നീയൊന്നാലോചിച്ചു നോക്കിയേ… എല്ലാരുങ്കൂടി പ്ലാൻചെയ്ത് നിനക്കിട്ടൊരു ഏണിവെച്ചുതന്നാൽ സങ്കടംവരോ.. ഇല്ലേ..?? പറ..!!”””_ ചോദിയ്ക്കുന്നതിനൊപ്പം ഹോളിലേയ്ക്കു നടന്നയവൾ ഞാൻ കൂടെ ചെല്ലുന്നുണ്ടോന്നറിയാനായി തിരിഞ്ഞുനോക്കി…

“”…സങ്കടംവരോന്നാ..?? നിന്റെസ്ഥാനത്ത് ഞാനാണമായ്രുന്നേൽ ആ ശരശയ്യേക്കെടക്കണ തള്ളേടെ നെഞ്ചത്ത് തേങ്ങയുടച്ചേനേ..!!”””_ പിന്നാലേ നടക്കുന്നതിനൊപ്പം ഞാൻ വെച്ചുകീച്ചി…

“”…ആണല്ലോ… സത്യമ്പറഞ്ഞാൽ എനിയ്ക്കിപ്പോഴാടാ ഒരു സമാധാനങ്കിട്ടിയേ… എന്റവസ്ഥ മനസ്സിലാക്കുന്ന ഒരാളെങ്കിലുമുണ്ടായല്ലോ..!!”””_ ഞങ്ങടെ പിന്നാലേവന്ന ആരതിയേച്ചിയെ പാളിനോക്കിക്കൊണ്ട് അവൾ സെറ്റിയിലേയ്ക്കിരുന്നതും എല്ലാംകേട്ടുകൊണ്ട് മീനാക്ഷിയുമടുത്തായി നിൽപ്പുണ്ടായ്രുന്നു…

Leave a Reply

Your email address will not be published. Required fields are marked *