എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Posted by

“”…ദാ… ഇതു നീവെച്ചോ.! നിങ്ങള് വന്നൂന്നറിഞ്ഞപ്പോ ഞാനെടുത്തു മാറ്റിവെച്ചതാ… അല്ലെങ്കിൽ അതുങ്കൂടെയാ മോൾക്കു കെട്ടിപ്പെറുക്കികൊടുക്കുമാ തള്ള..!! “””_ പെർഫ്യൂമെനിയ്ക്കു തന്നിട്ട് ഡേറ്റ്സ് മീനാക്ഷിയ്ക്കുംനീട്ടി…

ഒരുളുപ്പുമില്ലാതെ അവളതുവാങ്ങിയതും കണ്ണുരുട്ടി പേടിപ്പിയ്ക്കാനും ഞാൻമറന്നില്ല…

അപ്പോഴേയ്ക്കും കഴിച്ചുകഴിഞ്ഞ് അച്ഛനെഴുന്നേറ്റിരുന്നു…

വായുംകഴുകി പുള്ളി പുറത്തേയ്ക്കുപോയപ്പോൾ, അച്ഛൻകഴിച്ച പാത്രവുമെടുത്ത് അമ്മ അടുക്കളയിലേയ്ക്കും നടന്നു…

“”…അല്ല നീയെപ്പോഴും… സോറി… ചേച്ചിയെപ്പഴും ഇവടെതന്നാണോ താമസം..??”””_ വെർസാചേ എ റോസിന്റെ ഒരുപെർഫ്യൂം കയ്യിൽകിട്ടീതും അവളെ അച്ഛാന്നു വിളിയ്ക്കാമ്പോലും ഞാനൊരുക്കമായ്രുന്നു…

എന്നാൽ;

“”…നീയെന്നെ ചേച്ചീന്നൊന്നും വിളിയ്ക്കണ്ട… എനിയ്ക്കത്രയ്ക്ക് പ്രായമൊന്നൂല്ല… അതോണ്ടച്ചൂന്നു വിളിച്ചാൽമതി… അല്ലെങ്കിൽ എടീന്ന് വിളിച്ചോ..!!”””_ ന്നുംപറഞ്ഞ് ഞാൻകൊടുത്ത ബഹുമാനത്തെയവൾ തിരസ്കരിച്ചതും,

“”…എന്നാ നീ പറേടീ… നീയെപ്പഴും ഇവിടെതന്നാണോ താമസം..??”””_ ഒരുളുപ്പുമില്ലാതെ സംബോധനമാറ്റീതും അവളുപോലുമൊന്നു ഞെട്ടിപ്പോയി…

എന്നാൽ സ്വന്തംതന്തേപ്പോലും മാറ്റിപ്പറയാൻ ഉളുപ്പില്ലാത്ത നമുക്കിതൊക്കെന്ത്‌..??

“”…ആം.! ചിലപ്പഴൊക്കെ…
മിക്കവാറും എന്റെസ്വന്തം വീട്ടിലായ്രിയ്ക്കും… എന്തേ..??”””

“”…അപ്പൊ നിന്റെ കെട്ട്യോനോ..??”””

“”…അവൻ സൗദീലാ… അതല്ലേ ഞാനിവിടെവന്നു നിയ്ക്കണേ… എന്താകാര്യം..??”””

Leave a Reply

Your email address will not be published. Required fields are marked *