അങ്ങനോരോന്നൊക്കെപ്പറഞ്ഞ് ഭക്ഷണം കഴിയ്ക്കുന്നതിനിടയിൽ അച്ചു ചേച്ചിയോടായി ചോദിച്ചു;
“”…എന്നിട്ട് അച്ഛനുമമ്മയും എന്നാ പറഞ്ഞെടീ..?? ഇങ്ങോട്ടുവരുന്നുണ്ടോ..??”””
“”…ആവോ..?? എന്നോടൊന്നും പറഞ്ഞില്ല… നീയൊന്നു വിളിച്ചുനോക്ക്..!!”””_ ചേച്ചിയുടെ മറുപടി…
അതിനവളൊന്നു
മൂളുമ്പോൾ ഞാനുംമീനാക്ഷിയും തമ്മിൽത്തമ്മിൽ നോക്കി…
അതുകണ്ടിട്ടെന്നോണം
ചേച്ചിപറഞ്ഞു;
“”…അച്ഛന്റേംഅമ്മേടേം കാര്യമ്പറഞ്ഞതാടാ… അവിടെ അവരുരണ്ടുംമാത്രേ ഉളളൂ…
എന്നാലെത്രവിളിച്ചാലും ഇങ്ങോട്ടുപോരത്തുമില്ല..!!”””
“”…അതെന്താ..??”””_ ഞാൻ കണ്ണുകൂർപ്പിച്ചു…
“”…ഇതു ജോക്കുട്ടൻവെച്ച വീടാ… അവിടെവന്നു നിൽക്കാൻ അച്ഛനു ചെറിയൊരു ചമ്മല്… അതാകാര്യം..!!”””_ മറുപടി അച്ചുവിന്റെവകയായ്രുന്നു…
“”…അപ്പൊ അവരൊന്നുമിങ്ങോട്ട് വരാറേയില്ലാ..??”””_ എനിയ്ക്കു പിന്നേംസംശയം…
“”…ഏയ്.! വരുവൊക്കെചെയ്യും…
അന്ന് തക്കുടൂന്റെ പിറന്നാളിനുണ്ടായ്രുന്നല്ലോ… നീ കണ്ടില്ലേ..??”””_ അച്ഛനാണത് ചോദിച്ചത്…
അതിനില്ലെന്ന് ചുമൽകൂച്ചുമ്പോൾ,
“”…ഇല്ലച്ഛാ… ഇവൻകണ്ടില്ല…
മീനുവേ ഉണ്ടായ്രുന്നുള്ളൂ… കാണിച്ചുകൊടുക്കാന്നുവെച്ച്
നോക്കീട്ട് ഇവനെയവിടൊന്നും
കണ്ടില്ല..!!”””_ ചേച്ചിയുടെ വിശദീകരണവുമെത്തി…
“”…ഓഹോ.! അപ്പൊ എന്നെക്കൂട്ടാതെപോയി അവരെയൊക്കെ പരിചയപ്പെട്ടല്ലേ..??”””_ തലചെരിച്ച് കുറച്ചുകലിപ്പിൽതന്നെ മീനാക്ഷിയോടങ്ങനെ ചോദിച്ചതും,
“”…നീ വീർപ്പിച്ച ബലൂൺ ഏതോഒരു കുഞ്ഞിച്ചെക്കൻ പൊട്ടിച്ചൂന്നുമ്പറഞ്ഞ് അവനെ സ്കെച്ചിട്ട് നടക്കുമ്പോളാലോചിയ്ക്കണായ്രുന്നു… എന്നിട്ടിപ്പൊ
എനിയ്ക്കായോ കുറ്റം..?? “””_ അവളതേനിലയ്ക്ക് തിരിച്ചടിച്ചു…