“”…എടാ… ഞാൻ പറയുന്നേന്ന് കേൾക്ക്… നീ വിചാരിച്ചാ..’””_ പറഞ്ഞുതീർത്തില്ല, അതിനുമുന്നേ ഞാൻ ചാടിയിടയ്ക്കു കേറി;
“”…ഞാൻ വിചാരിച്ചാലങ്ങു തൊലിയും… ഒന്നുപോയേടാ… അതേ… അത് കറുത്തവാവിന്റന്ന് കവിഴ്ന്നുകിടന്നപ്പോളുണ്ടായ സാമാനോണ്…
അതോണ്ടവൾടടുക്കെ ഇതുമ്പറഞ്ഞു ചെല്ലാനൊന്നും എനിയ്ക്കുപറ്റൂല..!!”””
“”…അപ്പൊ നീയോ..?? എടാ… എന്ററിവില് അച്ചൂനോട് കട്ടയ്ക്കുനിൽക്കാൻ നീകഴിഞ്ഞേ ആളുള്ളൂ… അതോണ്ടാ നിന്നോടുതന്നെയിത് പറഞ്ഞത്… അപ്പൊ ഇനിയൊന്നുമ്പറയണ്ട… എല്ലാംനീ സമ്മതിച്ചിരിയ്ക്കുന്നു… ബൈ..!!”””_ അത്രയുംപറഞ്ഞവൻ ധൃതിയിൽ ഫോൺകട്ടാക്കീതും,
…പിന്നേ… എനിയ്ക്കുവേറെ ചെരപ്പില്ലേ… ഒന്നുപോയേടാന്നും മനസ്സിൽപറഞ്ഞു ഞാൻകേറിക്കിടന്നു…
അങ്ങനോരോന്നൊക്കെ ചിന്തിച്ചുകിടന്നയെന്നെ അന്നത്തെദിവസം കഴിയ്ക്കാൻ വിളിച്ചതുപോലും അച്ചുവായ്രുന്നു…
മീനാക്ഷി ഇറങ്ങിപ്പോയപ്പോൾപോലും എന്നെയിനി വിളിയ്ക്കണ്ടാന്ന് പറഞ്ഞു ജാഡയിട്ടുകിടന്നതുകൊണ്ട് ആദ്യംപട്ടിവിലയാണ് കൊടുത്തതെങ്കിലും കുറേസോറീമ്പറഞ്ഞ് അവിടെത്തന്നെ നിന്നപ്പോഴാണ് ഞാനൊന്നയഞ്ഞത്…
എന്നിട്ടും നീവന്നിട്ടേ ഞാൻപോകൂന്നമട്ടിൽ ഞാനെണീയ്ക്കുന്നതുവരെ വേണ്ടപ്പെട്ടയാരെയോ കാത്തുനിൽക്കുന്നപോലെ അവിടെനിന്നപ്പോൾ ചെറിയൊരു ഉള്ളലിവ് എനിയ്ക്കുംതോന്നി…
എല്ലാരോടും വളരെപ്പെട്ടെന്ന് ക്ളോസാകുന്ന അവളുടെസ്വഭാവത്തോട് ചെറിയൊരുതാല്പര്യം തോന്നിയതുകൊണ്ടാണോ,
അതോ ഇങ്ങോട്ടില്ലാത്ത ശത്രുത അങ്ങോട്ടുകാണിച്ചിട്ട് ഉപയോഗമില്ലെന്നതുകൊണ്ടാണോന്നറിയില്ല; ചോദിച്ചതിനെല്ലാം മറുപടിപറഞ്ഞുകൊണ്ട് ഞാനുമവൾക്കുപിന്നാലെ ചെന്നത്…