“”…എന്നാലുമിതുപോലൊരു ആറ്റംബോംബിനെ സഹിയ്ക്കുന്ന തന്നെ സമ്മതിച്ചേ പറ്റൂ..!!”””_ ശേഷം എന്റെനേരേ തിരിഞ്ഞു;
“”…എടാ… ഞാനപ്പോഴത്തെ ദേഷ്യത്തിനോരോന്നു പറഞ്ഞുപോയതാ… നീയതൊന്നും മനസ്സിലുവെയ്ക്കണ്ട കേട്ടോ..!!”””_ അത്രയുംപറഞ്ഞ അച്ചു;
“”…അപ്പൊ സോറി മച്ചാനേ… വിട്ടേക്ക്..!!”””_ എന്നുകൂടി കൂട്ടിച്ചേർത്ത് എന്നെയൊന്നു കെട്ടിപ്പിടിച്ചശേഷം പുറത്തേയ്ക്കിറങ്ങുവായ്രുന്നു…
സത്യത്തിലാനിമിഷം കണ്ണിൽക്കൂടിയാണോ ചെവിയിൽക്കൂടിയാണോ കിളിപാറിയതെന്ന് എനിയ്ക്കൊരൂഹോമില്ലാണ്ടായ്പ്പോയി..
എന്താ ഇവിടിപ്പൊണ്ടായേ..?? ഇന്ന് വിഷുവാ..??
ഇവളെന്തിനാ ഇപ്പൊവന്നെന്നോട് സോറിപറഞ്ഞത്..??
കുറച്ചുമുമ്പുവരെ അമ്പുംവില്ലും പിടിച്ചു യുദ്ധംചെയ്തത് ഇനിയിപ്പോ ഇവളല്ലായ്രുന്നോ..??
അതോ ഇവളാണോ ഇനിയാ മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗി..??
അങ്ങനോരോന്നോർത്ത് അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചങ്ങനെ
നിൽക്കുമ്പോൾ ഇറേമൊലിപ്പിച്ച് കുറ്റിയടിച്ചപോലങ്ങനെ
നിൽക്കാനേ മീനാക്ഷിയ്ക്കുമായുള്ളൂ…
…അല്ലാ… അവളുവന്നങ്ങനൊക്കെ പറഞ്ഞിട്ടുപോയപ്പഴും ഞാനെന്താ ഒന്നുംപറയാഞ്ഞത്..??
…ഇത്രേന്നേരം അവളെയെന്തൊക്കെയോ ചെയ്തുമറിയ്ക്കോന്നൊക്കെ വീമ്പിളക്കീട്ട്, ഇപ്പൊപ്പിടിച്ചിരുത്തി ഒരുപാത്രം വെള്ളംതരണോങ്കിൽ
നാട്ടുകാരുവരണമെന്ന അവസ്ഥയായ്പ്പോയത് എന്തുകൊണ്ടാണ്..??
…ഞാനിങ്ങനൊന്നുമായ്രുന്നില്ലല്ലോ..?? പിന്നെ പെട്ടെന്നെനിയ്ക്കെന്താ പറ്റിയെ..??
കിളിയും കിളിക്കൂടുമെല്ലാം തല്ലിത്തകർക്കപ്പെട്ട ക്ഷീണത്തിൽ കേറിക്കിടന്നപ്പോഴാണ് ജോക്കുട്ടന്റെ വിളിവരുന്നത്…