“”…ദേ…
അവളുവെല്ലുവിളിച്ചപ്പൊ രണ്ടുകൊടുത്തവിടെ കിടത്താതിരുന്നത് സിത്തൂന്റെ കൈ തളന്നുപോയ്‌ട്ടോ അവളെ പേടിച്ചിട്ടോഅല്ല… ആരതിയേച്ചീടെ അനിയത്തിയായ്പ്പോയി… ആ ഒറ്റ കൺസിഡറേഷൻകൊണ്ടാ അവളിപ്പോഴും ജീവനോടിരിയ്ക്കുന്നേ..!!”””_ അതുപറഞ്ഞു മീനാക്ഷിയുടെ മുഖത്തേയ്ക്കു നോക്കുമ്പോൾ ഞാനാപ്പറഞ്ഞതിനൊന്നും പട്ടിവിലതരാതെ അവൾ ഫോണിൽക്കുത്തി ഇരിയ്ക്കുവായ്രുന്നു…
“”…എടീ മൈരേ… ഞാനിവടെക്കിടന്ന് വായിട്ടലയ്ക്കുമ്പോൾ നീയാരുടെ മറ്റേടത്തുംനോക്കി ഇരിയ്ക്കുവാടീ..??”””
“”…നീ പറഞ്ഞോ… ഞാൻ കേൾക്കുന്നുണ്ട്..!!”””_ ഒന്നുമുഖമുയർത്തിയ അവൾ വീണ്ടും ഫോണിലേയ്ക്കു കണ്ണുനട്ടതും,
“”…അറിയാടീ… നെനക്കുമെന്നെ പുച്ഛമാന്നറിയാം… പക്ഷേങ്കി ഇനിയൊരിയ്ക്കക്കൂടി മൊണച്ചോണ്ടവളെന്റെ മുന്നിലേയ്ക്കുവരട്ടേ… കാലേവാരി ഞാൻ അടുപ്പത്തേയ്ക്കുകേറ്റും… അതിനി ആരുടനിയത്തിയായാലും ശെരി..!!”””_ നിന്നുചിതറിക്കൊണ്ട് അതുംപറഞ്ഞു തിരിയുമ്പോഴാണ് ഡോറിന്മേലൊരു മുട്ടുകേൾക്കുന്നത്…
നോക്കുമ്പോൾ വാതിൽക്കൽ നിൽക്കുവാണ് അച്ചു…
അവളെക്കണ്ടതും മീനാക്ഷിയുംമെല്ലെ കട്ടിലിൽനിന്നുമെഴുന്നേറ്റു…
എല്ലാമവൾ കേട്ടസ്ഥിതിയ്ക്ക് ഇനിയിവിടെ എന്തുസംഭവിയ്ക്കുമെന്ന ആശങ്കയായ്രുന്നൂ അവളുടെമുഖത്ത്…
“”…ഡാ ചെർക്കാ… നിന്നെക്കുറിച്ചിവരൊക്കെ പലതുമ്പറഞ്ഞെങ്കിലും ഇത്രയ്ക്കും ഞാൻ പ്രതീക്ഷിച്ചില്ലാട്ടോ… അപാരസാധനംതന്നെ നീ..!!”””_ ഒരു ചിരിയോടതുമ്പറഞ്ഞ് അകത്തേയ്ക്കുവന്ന അച്ചു മീനാക്ഷിയോടായാണ് ബാക്കിതുടർന്നത്;