എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Posted by

ഒരെണ്ണം പറഞ്ഞൊതുക്കിയപ്പോഴേയ്ക്കും അടുത്തത്…

ഇന്നുറപ്പായും ചേച്ചീടെ കിളിവിടും; ഇല്ലേൽ വിടീയ്ക്കും ഞാൻ.!

…അങ്ങനാണേൽ ഒന്നങ്ങടുടക്കി നോക്കിയാലോ..??

ഇവൾടെ ചങ്കേല് കുറച്ചൂടെ തീകോരിയിട്ടാൽ പിന്നെ ആരതിയേച്ചീടെ കയ്യേൽപോലും ഇതുനിൽക്കൂല…

പിന്നൊന്നും ചെയ്തില്ലേലും അവന്റെകാര്യത്തിലൊരു തീരുമാനമായ്ക്കോളും.!

“”…നിന്നോട് ചോദിച്ചതുകേട്ടില്ലേ..?? എവിടെടീ അവൻ..??”””_ വെടിപൊട്ടുന്നതുപോലുള്ള അടുത്തചോദ്യം കേട്ടപ്പോളാണ് എന്റെ ചിന്തയൊഴിഞ്ഞത്…

ഉടനെ അവളുടെനേരേ തിരിഞ്ഞ ഞാൻ;

“”…ആരാ… എന്തുവേണം..??
ദേ… ഇവിടെക്കിടന്ന് അലമ്പുണ്ടാക്കാനൊന്നും പറ്റൂല..!!”””_ എന്നങ്ങോട്ട് സീൻപിടിച്ചു…

ഉടനെയവൾ;

“”…നീയാരാടാ നാറീ എന്നോടാജ്ഞാപിയ്ക്കാൻ..??”””_ ന്ന് തിരിച്ചടിയ്ക്കുവേം ചെയ്തു…

എന്നാലതെന്റെ ഈഗോയിൽക്കൊണ്ടു…

പിന്നെ വിടോ ഞാൻ..??

“”…ഞാനാരാന്നു ചോദിയ്ക്കാൻ നീയേതാടീ പു..”””_ തെറിച്ചുവന്ന തെറിയെ കടിച്ചുപിടിച്ചതും,

“”…അതു നീയറിയേണ്ട കാര്യമില്ല… ഞാൻ നിന്നോടൊന്നും പറഞ്ഞതുമില്ല..!!”””_ എന്നായി അവൾ…

“”…എന്റെ വീട്ടിലെന്താ നടക്കുന്നേന്ന് ഞാനറിയേണ്ടെന്നോ..?? ഇതേതു മറ്റേടത്തെ ന്യായം..??”””

“”…നിന്റെവീടോ..?? ഇതോ..?? ഏതുവകേല്..??”””_ അവൾ തിരിച്ചടിച്ചെങ്കിലും ഞാൻ പതറിയില്ല;

“”…ഞാൻ താമസിയ്ക്കുന്നത് എന്റെവീട്… അതോണ്ട് ഇവടെവന്നുകിടന്ന് കുന്തളിച്ചാൽ തല ഞാൻ തല്ലിപ്പൊട്ടിയ്ക്കും..!!”””

“”…പിന്നേ നീ ഞൊട്ടും…
ആണാണെങ്കി എന്നെയൊന്നു തൊട്ടുനോക്കടാ..!!”””_ ഞാൻചീറിയ അതേ സ്വരത്തിൽ അവൾ തിരിച്ചുചീറീതും പിന്നെ ഞാനൊന്നും നോക്കിയില്ല,

Leave a Reply

Your email address will not be published. Required fields are marked *