എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Posted by

അതുകേട്ടതും പിന്നൊന്നുംനോക്കിയില്ല,

“”…എന്നാവാടീ… അതൊന്നു കാണണോലോ..!!”””_ ന്നും പുലമ്പിക്കൊണ്ട് കട്ടിലിൽനിന്നും ചാടിയിറങ്ങിയ ഞാൻ വാതിൽക്കലേയ്ക്കു
പായുവായ്രുന്നു…

അതിനിടയിൽ,

“”…ഇനിയാ വർഷവല്ലതുമാണോ വന്നേക്കണേ… അങ്ങനാണേൽ ഇന്നിവിടെ തീപാറും..!!”””_ ന്നൊന്ന് അഭിപ്രായപ്പെടാനും മറന്നില്ല…

അതിനുമറുപടിയായി;

“”…അവളല്ലടാ… ഇതുവേറേതോ പെണ്ണാ..!!”””_ ന്നു പറയുമ്പോഴേയ്ക്കും ഞങ്ങൾ താഴത്തെത്തിയിരുന്നു…

“”…അപ്പൊയിനി ഇവളാണോ അവന്റെ പഴേകാമുകി..?? എന്നാലൂമ്പി.! കുന്നംകുളംറോമിയോടെ
കോത്തിലിന്ന് തുടുപ്പ്കേറും…
ആ പെണ്ണുമ്പിള്ള ഒന്നാതേ പൊളിഞ്ഞുനിൽക്കുവാ..!!”””_ അങ്ങനേംകിലുത്തി ഹോളിലേയ്ക്കുചെന്നതും ചേച്ചിയുമോടിപ്പാഞ്ഞ് അവിടെയെത്തിയിരുന്നു…

ആ മുഖത്തും എന്തൊക്കെയോ ആശങ്കകളും വെപ്രാളവുമൊക്കെ മിന്നിമറഞ്ഞപ്പോൾ ചെറിയൊരാശ്വാസം…

ഞാനവളെയൊന്നു മൊത്തത്തോടെ നോക്കി…

അധികം തടിയൊന്നുമില്ലെങ്കിലും ആവശ്യത്തിന് പൊക്കവും അത്യാവശ്യം സംഗതികളുമൊക്കെയുള്ള നല്ല വെളുത്ത അഡാറൊരുപീസ്…

ഒരു സ്കൈബ്ലൂ ജീൻസും ചുവപ്പിൽ ഗോൾഡ്കളറിലുള്ള ഡയമണ്ട് ഡിസൈനോടുകൂടിയ കുർത്തിയുമായ്രുന്നു അവൾടെവേഷം…

തോളിൽ ഇളംപച്ച നിറത്തിലൊരു ട്രാവൽബാഗുമുണ്ടായ്രുന്നു…

മുടി ബൺചെയ്ത് ഇട്ടേക്കുവാണ്…

ഞാനങ്ങനവളെ സ്‌കാൻചെയ്യുമ്പോൾത്തന്നെ ആ ഉരുപ്പടി തൊള്ളതുറന്നിരുന്നു;

“”…എടാ… പട്ടീ… ജോക്കുട്ടാ..!!”””_ ന്നും ചീറിക്കൊണ്ട് തോളിൽക്കിടന്ന ബാഗൂരി സെറ്റിയ്ക്കു പുറത്തേയ്ക്കെറിഞ്ഞ് ഭദ്രകാളിതുള്ളീതും മീനാക്ഷി മെല്ലെയെന്നെ തോണ്ടി;

Leave a Reply

Your email address will not be published. Required fields are marked *