പിന്നാലെ തല്ലാനായ് കയ്യോങ്ങിക്കൊണ്ട്
ചേച്ചിയുംപോയതും അത്രയുംനേരം വെടികൊണ്ടപോലെനിന്ന ഞാൻ മീനാക്ഷിയെനോക്കി…
അവളാണെങ്കിൽ ഒരു ഭാവമാറ്റവുമില്ലാതെ എന്റെ കണ്ണിലേയ്ക്കുതന്നെ കണ്ണുകളെനട്ടു…
“”…വെറുതേയാണോ അവനീ പെമ്പറന്നോത്തിയെ ഇങ്ങനിട്ടൂമ്പിയ്ക്കുന്നേ… ഇതല്ലേ കയ്യിലിരുപ്പ്..??!!
…അല്ലേല് നമ്മളത്രയൊക്കെ കാര്യമ്പറഞ്ഞു മനസ്സിലാക്കീതാ… എന്നിട്ടൊരു സാമാന്യബുദ്ധി കാണിയ്ക്കണ്ടേ..?? ഇനിയിവരെ തമ്മിൽത്തെറ്റിയ്ക്കാൻ പറ്റോന്നൊന്നും എനിയ്ക്കു തോന്നുന്നില്ല..!!”””_ അത്രയുംപറഞ്ഞ് ഞാൻ സ്റ്റെയറ്കേറുമ്പോൾ,
“”…അതെന്താ..??”””_ ന്നും ചോദിച്ച് മീനാക്ഷിയും പിന്നാലെവന്നു…
“”…അതിനേ ബാക്കിയുള്ളോര് പറയുന്നത് മനസ്സിലാക്കാനുള്ള വിവരംവേണം… ഇതവനൊന്നു ചിരിച്ചുകാണിച്ചാൽ അവിടെ തൊലിഞ്ഞങ്ങു വീഴുവല്ലേ… അയ്യേ.! ഇങ്ങനേമുണ്ടോ മനുഷ്യമ്മാര്..!!”””_ ഞാൻ റൂമിലേയ്ക്കുകേറി… അപ്പോൾ താഴെനിന്നും ജോക്കുട്ടന്റെ സ്വരമുയർന്നു;
“”…എടീ ഞാനിറങ്ങുവാണേ… ഒരെട്ടുമണിയൊക്കെയാവുമ്പോൾ റെഡിയായി നിന്നേക്കണം, നമുക്ക് ബെർത്ത്‌ഡേ പാർട്ടിയ്ക്കു പോകേണ്ടതാ..!!”””_ വിളിച്ചുപറഞ്ഞതും അതിന്റെപിന്നാലെ അയ്യോന്നൊരു വിളിയുംകേട്ടു…
അതുകൂടെയായതും എനിയ്ക്കങ്ങട് പൊളിഞ്ഞുകേറി…
അന്നേരംതന്നെ ബാഗുംപാക്ക്ചെയ്ത് ഇറങ്ങിയാലോന്ന് ചിന്തിച്ചതാ…
പിന്നെ വണ്ടിക്കൂലിയ്ക്കും അവരോടുതന്നെ ചോദിയ്ക്കണോലോന്നുവെച്ച് മിണ്ടീലന്നേയുള്ളൂ…
“”…നോക്കിയ്ക്കോ… നമ്മളുപറഞ്ഞതിന് പട്ടിവിലതന്നേന് അവരനുഭവിയ്ക്കും… ആ പെണ്ണ് പെട്ടീംപാണ്ടോമായ് വീട്ടിനുമുന്നില് വന്നുനിന്ന് വിളിയ്ക്കുമ്പഴേ അവരു പഠിയ്ക്കൂ..!!”””_ കട്ടിലിലേയ്ക്കു മലർന്നുകിടന്നു പ്രാകുമ്പോൾ മീനാക്ഷിയെന്നെ നോക്കി…