…അല്ലേലും എനിയ്ക്കിത് കിട്ടണം… പട്ടീടെവാല് പന്തീരാണ്ട്കൊല്ലം കുഴലിലിട്ടലും അത് വളഞ്ഞുതന്നെ ഇരിയ്ക്കുമെന്ന് ഞാൻ ചിന്തിക്കണായ്രുന്നു… ഇനിയിപ്പോ കണ്ടോളുമാര് വയറുംവീർപ്പിച്ചോണ്ട് വരുന്നേനുംമുന്നേ ഞാനങ്ങിറങ്ങിയേക്കാം,
അതാവോല്ലോ എല്ലാർക്കും സൗകര്യം… അമ്മേമച്ഛനുമിങ്ങു വരട്ടെ, ചോദിക്കുന്നൊണ്ട് ഞാൻ;
ഇതാണോ മോന്റെ സ്വഭാവോന്ന്..!!”””_ അതുകൂടി കൂട്ടിച്ചേർത്ത് ഒന്നുകൂടി രൂക്ഷമായിനോക്കി റൂമിലേയ്ക്കു നടക്കുവായ്രുന്നു ചേച്ചി…
അവര് കടന്നുപോകുമ്പോൾ മറഞ്ഞുനിന്ന ഞങ്ങൾ ചേച്ചിയുടെപിന്നാലെ ജോക്കുട്ടനും റൂമിലേയ്ക്കു പിൻചെന്നശേഷമാണ് ഹോളിലേയ്ക്കു നടന്നത്…
“”…എടാ… എന്നാലും ഇത്രയ്ക്കൊന്നും ഞാൻ പ്രതീക്ഷിച്ചില്ലടാ… രണ്ടൂടെ ഇന്നടിച്ചുപിരിയുംന്ന് തന്നാ തോന്നണേ..!!”””_ മീനാക്ഷിയെന്റെ മുഖത്തേയ്ക്കു നോക്കി…
“”…ഇതൊക്കെ എക്സിക്യൂട്ട് ചെയ്തതാരാ..?? അപ്പൊപ്പിന്നെ നടക്കാണ്ടിരിയ്ക്കോ..??”””_ കുറച്ചു ജാഡയിട്ടതു ചോദിച്ചതും ഒന്നുചിരിച്ച മീനാക്ഷി;
“”…അപ്പൊ നമ്മളുവിചാരിച്ചാലും തമ്മിൽതെറ്റിയ്ക്കാനൊക്കെ പറ്റുംലേ..??”””_ ന്നൊരു ചോദ്യം…
അതിന്,
“”…പറ്റാണ്ട്പിന്നെ..?? നമ്മളുവിചാരിച്ചാലേ പറ്റൂ…
ഒന്നൂല്ലേലും അടയുംചക്കരയും പോലിരുന്ന രണ്ടുകുടുംബത്തെ അരമണിയ്ക്കൂറ്കൊണ്ട് തമ്മിൽതെറ്റിച്ച് കയ്യേൽകൊടുത്തവളല്ലേ നീ..!!”””_ ന്ന് ഞാൻ മറുപടിച്ചതും മീനാക്ഷിയുടെ മുഖമൊന്നുമങ്ങി;
“”…അതിനു ഞാൻമാത്രമല്ലല്ലോ കാരണക്കാരി… നീയങ്ങനൊക്കെ കാണിച്ചപ്പോൾ എന്താചെയ്യേണ്ടേന്നുപോലും അറിയാണ്ടായ്പ്പോയി… അങ്ങനെ പറ്റിപ്പോയതാ..!!”””