“”…എടിചേച്ചീ പറ്റിപ്പോയി…
നീയൊന്നു ഷെമി..!!”””
“”…ക്ഷെമിയ്ക്കാനോ..?? മര്യാദയ്ക്ക് കമ്പീന്നു വിട്ടോ… ഇല്ലേലിന്നുനിന്റെ കയ്യൂങ്കൂടി ഞാനൊടിക്കും..!!”””
“”…എടീ എനിയ്ക്കൊരബദ്ധം പറ്റീതാന്ന്… നീയൊന്ന് ക്ഷെമിയ്ക്ക്..!!”””_ തൊഴുകയ്യോടവൻ കെഞ്ചിയെങ്കിലും ആര് കേൾക്കാൻ..??
“”…അബദ്ധോ..?? ഇതാണോടാ അബദ്ധം..?? പാതിരാത്രീൽ പെണ്ണുമ്പിള്ളേനെ ഒറക്കിക്കെടത്തീട്ട് കണ്ടോളുമാരോട് ശൃംഗരിയ്ക്കുന്നതാണോടാ അബദ്ധം..?? മര്യാദയ്ക്ക് വടിയേന്ന് വിടെടാ..!!”””
“”…എടീ സത്യമായ്ട്ടും ഞാനവളോട് ശൃംഗരിച്ചൊന്നുമില്ലാ… ഒന്നു വിഷ്ചെയ്തു… അത്രേയുള്ളൂ… അല്ലാതെ നീ പറയുന്നപോലൊന്നുമില്ല..!!”””
“”…ഇല്ലേ..?? ഒന്നൂല്ലേ..?? എന്നിട്ടാണോടാ എനിയ്ക്കു കാണാൻ പറ്റാത്തവിധത്തിൽ നീ സ്റ്റാറ്റസിട്ടത്..?? ഞാനൊന്നും കാണൂല്ലാന്നു കരുതിയല്ലേടാ പട്ടീ നീ..??”””_ ചേച്ചി വീണ്ടും ചീറി…
“”…എടീ… അതുഞാൻ നിനക്ക് വിഷമമാകണ്ടാന്നുകരുതി ഹൈഡ് ചെയ്തതാ… അല്ലാതെ..”””
“”…വിഷമമാകണ്ടാന്ന് കരുതിയല്ലേ..?? ഓഹോ… അപ്പഴെനിയ്ക്ക് വിഷമമാകണ്ടാന്ന് കരുതി നീ എന്തൊക്കെ ചെയ്തിട്ടൊണ്ടാകും..?? ഞാൻ കൂടെക്കിടക്കുമ്പോ ഇത്രയൊക്കെ ചെയ്ത നീ, ഞാനില്ലാത്തപ്പോ എന്തൊക്കെ ചെയ്തിട്ടുണ്ടാകും..?? വിടെടാ കമ്പേന്ന്..!!”””
“”…എടീ… സത്യായ്ട്ടും ഇതാദ്യത്തേതാ… നീയാണെ സത്യം..!!”””
“”…മിണ്ടരുത്… നിന്റെയൊരു സത്യമിടീൽ… കള്ളസത്യമിട്ടെന്നെ കൊല്ലാനാല്ലേ നിന്റെ പ്ലാൻ..?? നിന്റെ സത്യമെന്താന്നോക്കെ എനിയ്ക്കറിയാടാ… ഞാനൊരു പൊട്ടിയായോണ്ടല്ലേ ഇതൊന്നുമിത്രേങ്കാലമറിയാണ്ട് പോയത്..??