തോളിലേയ്ക്കിട്ട കൈ തട്ടിമാറ്റാനായി ശ്രെമിച്ചുകൊണ്ടവർ ചോദിച്ചു;
“”…നമ്മടെ വെഡ്ഡിംഗ് ആനിവേഴ്‌സറി എന്നാ..??”””
“”…അത് ജൂണിലല്ലേ..?? അതിനിപ്പെന്താ പ്രശ്നം..?? ഡേറ്റ് മാറ്റണോ..??”””
“”… അപ്പൊയെന്റെ ബെർത്ത്ഡേയോ..??””
“”…നീ ജെനിച്ചതിന്റന്ന്..!!”””_ ഒരാക്കിയ ചിരിയോടവൻ പറയുമ്പോഴും പുള്ളി ബോർഡ്പോലുംനോക്കാതെ കയറിയവണ്ടി എങ്ങോട്ടേയ്ക്കാ പോകുന്നേന്നുള്ള തിരിച്ചറിവാ പാവത്തിനില്ലായ്രുന്നു…
“”…ഞാൻ കാര്യായ്ട്ടാ ചോദിച്ചേ… എന്നായെന്റെ പിറന്നാള്..??”””_ ചേച്ചിയുടെ ശബ്ദമൊന്നു കടുത്തു…
അതുകേട്ടതും മീനാക്ഷിയെന്നെനോക്കി സംഗതിയേറ്റൂന്ന് കണ്ണുകാട്ടി…
“”…മാർച്ച് ഏഴിന്.! അതൊക്കെ ഞാൻ മറക്കോ മുത്തേ..!!”””_ ഒരു വെടക്കുചിരിയുംചിരിച്ച് അവൻ ചേച്ചിയുടെ കവിളിലൊന്നുപിടിച്ചു…
ഉടനെ വെട്ടിത്തിരിഞ്ഞയാ പെണ്ണുമ്പിള്ള അവനെ രൂക്ഷമായിനോക്കി;
“”…എന്റെ ബെർത്ത്ഡെയ്ക്ക് നീ സ്റ്റാറ്റസിട്ടായ്രുന്നോ..??”””_ എടുത്തടിച്ചതുപോലുള്ള ആ ചോദ്യത്തിൽ അവനൊന്നുഞെട്ടി…
അതുകണ്ടപ്പോൾ ഞങ്ങൾക്കു ചിരിയുംവന്നു…
“”…ഇട്ടല്ലോ..!!”””
“”…എപ്പൊ..??”””
“”…അത്… അതുപിന്നെ..!!”””
“”…കൂടുതലാലോചിയ്ക്കണ്ട, പത്തേ ഇരുപത്തിനാലിന്… അതും ഇവിടെന്ന് കടേൽചെന്നശേഷം… അല്ലേ..??”””_ ഒരു നിമിഷമാലോചിയ്ക്കാതെ ചേച്ചിയതുപറഞ്ഞപ്പോൾ അവിഹിതംകയ്യോടെ പൊക്കിയ ഭർത്താവിന്റെകൂട്ട് അവനൊന്നും മിണ്ടാതെ പതറിനിന്നതേയുള്ളൂ…
“”…എന്റെ ബെർത്ത്ഡെയ്ക്ക് നട്ടുച്ചയ്ക്ക് സ്റ്റാറ്റസിട്ട നീ, ആ അലവലാതീടെ ബെർത്ത്‌ഡെയ്ക്ക് പാതിരാത്രി പന്ത്രണ്ടുമണിയ്ക്ക് സ്റ്റാറ്റസിട്ടല്ലേടാ പട്ടീ..??”””_ ആ ചോദ്യം കേട്ടപ്പോഴായ്രിയ്ക്കും ഓടിപ്പാഞ്ഞുവന്ന് തലയിട്ടത് പുലിമടയിലായിരുന്നെന്നാ മണ്ടന് മനസ്സിലായത്…