എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Posted by

“”…ഒത്തോ..??”””

“”…ഒത്തപോലെ..!!”””_ അതുപറയുമ്പോൾ എന്തോ വല്യൊരു ജോലി ചെയ്തുതീർത്ത സംതൃപ്തിയായ്രുന്നൂ എനിയ്ക്ക്…

“”…ഇനിയിപ്പൊ അവൻ വരുന്നവരെ വെയ്റ്റ്ചെയ്താൽ മതിയാവുംലേ..?? ഒഹ്.! രണ്ടൂടെ തമ്മിലടിച്ചു പിരിയുന്നതുകാണാൻ കൊതിയാവാ..!!”””_ എന്നെനോക്കി അങ്ങനെപറഞ്ഞ് മീനാക്ഷി ലിവിങ്റൂമിലേയ്ക്കു നടക്കുമ്പോൾ,

“”…ഒരു കുടുംബം നശിയ്ക്കുന്നതു കാണാൻ എന്താ ധൃതിയെന്നു നോക്കിയ്ക്കാണ്..!!”””_ എന്നുംപിറുപിറുത്ത് ഞാൻ പിന്നാലെചെന്നു…

“”…അതോണ്ടല്ലടാ… അവൾടെയാ ഡയലോഗ്; നമ്മളൊന്നും ഒന്നുമല്ല, അവരാണ് എല്ലാംതികഞ്ഞോരെന്നൊരു നെഗളിപ്പ്… അതാണെനിയ്ക്ക് ഒട്ടും സഹിയ്ക്കാഞ്ഞത്..!!”””

“”…ആം.! എന്തായാലുമത് കഴിഞ്ഞല്ലോ… ഇനീപ്പോളവനിങ്ങ് വന്നാമതി… രണ്ടൂടെ വെട്ടിച്ചാവുവോ കൊല്ലുവോ എന്താന്നുവെച്ചാ കാട്ടട്ടേ..!!”””_ ന്നുംപറഞ്ഞ് ടിവിയും ഓൺചെയ്ത് ഞാൻ സെറ്റിയിലേയ്ക്കു ചെരിഞ്ഞു…

അപ്പോഴേയ്ക്കുമവളും അടുത്തായിരുന്നിരുന്നു…

അങ്ങനെ ടിവിയുംകണ്ട് കുറച്ചുനേരമാ ഇരുപ്പുതുടരുമ്പോഴേയ്ക്കും ഏതോവണ്ടി ഗെയ്റ്റുകടന്നുവരുന്ന ശബ്ദംകേട്ടു;

…മ്മ്മ്.! ജോക്കുട്ടനെത്തീന്ന് മനസ്സിൽ പറയുമ്പോൾതന്നെ മീനാക്ഷിയെന്നെ ചുരണ്ടുവേംചെയ്തു; അവനെത്തീട്ടുണ്ടെന്ന സിഗ്നൽ…

അതിനുകണ്ണുറുക്കി എല്ലാമിപ്പോൾ കഴിയുമെന്നുള്ള സൂചനകൊടുക്കുമ്പോഴേയ്ക്കും പാഞ്ഞുപറത്തി ജോക്കുട്ടനകത്തേയ്ക്കുവന്നു…

“”…എന്താടാ..?? ഇവിടെന്താപറ്റിയെ..?? അവളെന്തിനാ പെട്ടന്നുവരാമ്പറഞ്ഞേ..?? എന്തേലുംപ്രശ്നമുണ്ടോ..??”””_ ശ്വാസംവിടാനൊരു ഗ്യാപ്പുപോലും കൊടുക്കാതെ ചോദ്യശരങ്ങൾ തൊടുത്തുവിടുമ്പോൾ തിരക്കിനിടയിൽ പുള്ളി തുണിയുടുത്തിട്ടുണ്ടോന്നാണ് ഞാനാദ്യം നോക്കീത്…

Leave a Reply

Your email address will not be published. Required fields are marked *