“”…ന്നാ… കൊറച്ചു വെള്ളംകുടി..!!”””_ ന്ന് ചേച്ചികേൾക്കാതെ പറയുവേംചെയ്തു…
അങ്ങനെ അതുമേടിച്ചു മോന്തുമ്പോഴേയ്ക്കും മീനാക്ഷിയുടെചോദ്യം;
“”…അല്ല, ജോക്കുട്ടൻ തിരുപ്പൂര് പോയേക്കുവാന്നല്ലേ പറഞ്ഞത്… ഉള്ളതുതന്നെയാണോ..??”””
“”…തിരുപ്പൂരല്ല… തിരുപ്പൂ… എന്നെക്കൊണ്ടൊന്നും പറയിയ്ക്കല്ലും…
തിരുപ്പൂരുപ്പോയിട്ട് വൈകുന്നേരമിങ്ങെത്താൻ അവന്റച്ഛനിവടന്ന് ഫ്ലൈറ്റുമായ്ട്ട് ചെല്ലും…
…ഇതതൊന്നുമല്ല, ബെഡ്ഡേപ്രമാണിച്ച് രണ്ടൂടേതേലും ഹോട്ടലിൽ റൂമെടുത്ത് ആഘോഷിയ്ക്കുവാവും… ഒന്നുരണ്ട് റൗണ്ട് ആഘോഷംകഴിയുമ്പോൾ അവനിങ്ങുപോരും… അതോണ്ടാവും പോക്ക് തിരുപ്പൂരാക്കിയത്..!!”””
“”…എടാ… ഒന്നുപ്പയ്യെ പറേടാ… ചേച്ചികേൾക്കുംന്ന്..!!”””_ ഞങ്ങളെ കലിതുള്ളി നോക്കിനിൽക്കുന്ന ചേച്ചിയെച്ചൂണ്ടി മീനാക്ഷിയതുപറഞ്ഞതും,
“”…എന്തേയ്..?? ഞാനുള്ളതല്ലേ പറഞ്ഞുള്ളൂ… അതോണ്ടിനീം പറയും… ഒന്നൂല്ലേലും ഒന്നുരണ്ടാഴ്ച്ച സമയാസമയം കേറ്റാനായ്ട്ട് വെച്ചുണ്ടാക്കിത്തന്നതാ ഈ ചേച്ചി… ആരെക്കൊന്നിട്ടാണേലും അതിന്റെനന്ദി സിത്തു കാണിച്ചിരിയ്ക്കും… ഹല്ലേ..!!”””_ എന്നങ്ങോട്ട് തിരിച്ചടിച്ചു…
ശേഷം,
“”…ഒന്നു താലികെട്ടിപ്പോയ ഒറ്റക്കാരണംകൊണ്ട് ഇത്രേന്നാനാള് നിന്നെ സയ്ച്ചില്ലേ ഞാൻ..?? നിനക്കു വെച്ചുണ്ടാക്കിത്തന്നില്ലേ..?? അങ്ങനുള്ളപ്പോൾ ഈ ചേച്ചിയൊരു ദുരിതത്തിലേയ്ക്കുപോണത് ഞാനങ്ങനെ കയ്യുംകെട്ടി നോക്കിനിൽക്കോന്ന് തോന്നുന്നുണ്ടോ നിനക്ക്..??”””_ എന്നുകൂടി കൂട്ടിച്ചേർത്തു…