…അതുപോട്ടേ… നീയൊന്നു ചിന്തിച്ചുനോക്കിയേ, അവനത്രവല്യ നെന്മമരമായ്രുന്നേൽ സ്വന്തംഭാര്യയെമറച്ച് സ്റ്റാറ്റസിടേണ്ട കാര്യമെന്താ..?? അതും ഹാപ്പിബെഡ്ഡേപറയാൻ പന്ത്രണ്ടുമണിവരെ മുട്ടിനിന്നേക്കുന്നു… ജസ്റ്റൊരു ഫ്രണ്ട്മാത്രമാണേൽ രാവിലെയൊക്കെയല്ലേ
വിഷ്ചെയ്യൂ..??”””_ ഫോൺകൊണ്ടോയി വെയ്ക്കാൻപോയ ചേച്ചി, ഞങ്ങളുമൂപ്പിച്ചതു കേട്ടിട്ടുള്ള രക്തത്തിളപ്പിൽ ആ ടേബിളും ടേബിന്റടിയിലെ പൊടിയുംവരെ തുടച്ചു…
ഇങ്ങനെപോകുവാണേൽ ഇവരിന്നീ വീടുംപുരയിടവും മുഴുവൻ കഴുകിയിറക്കാനുള്ള സാധ്യത ഞാൻ കാണുന്നുണ്ട്…
…പാവം.! സ്വന്തംഭർത്താവിന് അവിഹിതമുണ്ടെന്നറിഞ്ഞ ഒരു ഹതഭാഗ്യയുടെ കുന്തളിപ്പ്.!
“”…പാവം.! ചേച്ചിയായോണ്ടിതൊക്കെ സഹിയ്ക്കുന്നു… ഞാനപ്പൊഴേപറഞ്ഞതാ, അവൻ ചേച്ചിയെ പറഞ്ഞുപറ്റിയ്ക്കുവാന്ന്… ഹൊ.! അപ്പൊയെന്തായ്രുന്നൂ മൊണ… ഇപ്പെന്തായി..?? അപ്പൊയിതായ്രുന്നല്ലേ അവന്റെ കാമുകി..??”””_ ചോദിച്ചു നാവുവായിലേയ്ക്കിട്ടതും ചേച്ചി വെട്ടിത്തിരിഞ്ഞു;
“”…അതിതൊന്നുമല്ല..!!”””_ എന്നു മറുപടിയുംതന്നു…
അതോടെ ശരീരമവിടെയാണെങ്കിലും പുള്ളിക്കാരീടെകാത് ഞങ്ങടെവായിൽത്തന്നാണെന്ന് തീർച്ചയുമായി…
അപ്പോഴേയ്ക്കുമെന്റെ നേരേ തിരിഞ്ഞ മീനാക്ഷി കണ്ണുതുറിച്ചുനോക്കീതും ഞാനടുത്ത ഏണിപിടിച്ചു;
“”…ഏഹ്..?? ഇതല്ലേ..?? അപ്പൊ വേറേമുണ്ടോ..?? ഇവനിതുതന്നെയാണാ പണി..??അറിയാമ്പാടില്ലാഞ്ഞിട്ട് ചോദിയ്ക്കുവാ, രാത്രിയവനീ റൂമിൽത്തന്നാണോ കിടക്കുന്നേ..?? അതോയിനി പ്രത്യേകം നെറ്റടിച്ച കൂടുവല്ലതും പണിയിപ്പിച്ചിട്ടുണ്ടോ..?? കഷ്ടം..!!”””_ പറഞ്ഞുനിർത്തീതും ഒരുഗ്ലാസ്സിൽ കുറച്ചു വെള്ളമാക്കി മീനാക്ഷിയെന്റെ മുന്നിലേയ്ക്കുവെച്ചു;