“”…എടാ… ഒന്നുപയ്യെപ്പറേടാ… ചേച്ചികേൾക്കും..!!”””_ എന്നായി ലെവൾ…
…ഉഫ്.! എന്താ അഭിനയം.!
ഇനിയിപ്പൊ ഇവൾക്കുകിട്ടിയ ഓസ്കാറൊക്കെ വിറ്റിട്ടാവോ
രാജീവ് പണക്കാരനായെ..??
“”…എടാ… എന്താലോചിച്ചോണ്ടിരിയ്ക്കുവാ… ബാക്കിപറ..!!”””_ മീനാക്ഷി പതിയെ മുറുമുറുത്തുകൊണ്ടെന്നെ ചുരണ്ടി…
“”…മ്മ്മ്.! എവിടെയാ നിർത്തിയെ..??”””
“”…പയ്യെപ്പറ… ചേച്ചികേൾക്കും..!!”””_ മീനാക്ഷി മെല്ലെ ചുണ്ടനക്കി…
“”…മ്മ്മ്.! നീയങ്ങനെ കണ്ണിറുക്കിയൊന്നും കാണിയ്ക്കണ്ട… പറയാനുള്ളത് സിദ്ധുപറയ്കതന്നെ ചെയ്യും… അതിനിയാര് കേട്ടാലും എനിയ്ക്കൊരു കോപ്പുമില്ല… അല്ലേത്തന്നെ നോക്കിയേ… ഈ തങ്കമ്പോലുള്ള ചേച്ചിയെ ചതിച്ചിട്ടെങ്ങനാ അവന് വേറൊരുത്തീടെകൂടെ പോകാൻതോന്നിയേന്നാണ്… കഷ്ടം..!!”””_ ഞാനറിയാതെ വികാരഭരിതനായിപ്പോയി…
“”…ഛെ.! നീയൊന്നു മിണ്ടാണ്ടിരുന്നേടാ… ഇനിയിപ്പോൾ അവരുതമ്മിലങ്ങനൊന്നുമില്ലേൽ നമ്മളു കള്ളമ്പറഞ്ഞപോലാവില്ലേ..??”””
“”…അല്ലെടീ… അവരുതമ്മിലെന്തോ കൊടുക്കലുവാങ്ങലുകളുണ്ടെന്ന് എനിയ്ക്കുമുന്നേ സംശയംതോന്നീതാ… പക്ഷേ അതിവടംവരെത്തുമെന്ന് കരുതീല… കടേൽചെന്നാലും ഇവിടിരുന്നാലും അവന് ഫുൾടൈം അവളെവിളിയ്ക്കലാന്നേ പണി… ഈ ഞാന്തന്നെ എത്രയോവട്ടം കണ്ടിരിയ്ക്കുന്നു… ചോദിയ്ക്കുമ്പോപ്പറയും ഷോപ്പിലെകണക്കാന്ന്… ആ ആപ്പിൾകമ്പനീടെ മൊതലാളീം അമ്പാനീമൊക്കെ ഉറങ്ങിയാലും ഇവരുടെ കണക്കുപറച്ചില് കഴിയത്തില്ലാന്ന്… ഇതിനുംവേണ്ടി കണക്കുപറയാൻ ആ ഒണക്ക തുണിക്കട തന്നല്ലേ..??