എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Posted by

എന്നിട്ട്,

“”…ശെരിയാടാ… ചേച്ചീടേല് വന്നിട്ടില്ല..!!”””_ ന്നു പറഞ്ഞശേഷം,

“”…ഒരുമിനിറ്റ്, ഞാമ്പോയി എന്റെ ഫോണെടുത്തുനോക്കട്ടേ… അതേല് വന്നിട്ടുണ്ടോന്നു നോക്കണോലോ..!!”””_ ന്നും കൂട്ടിച്ചേർത്ത് കൈപോലും കഴുകാതെയവൾ മേലേയ്ക്കോടി…

…ഉഫ്.! കുടുംബം തകർക്കാനൊരവരസരം കിട്ടീപ്പോ എന്താ മീനാക്ഷീടൊക്കൊരു ഡെഡിക്കേഷൻ.!

…ഈശ്വരാ… ജോക്കുട്ടന്റെ സ്റ്റാറ്റസ് അവൾക്കൂടി കാണാമ്പറ്റിയാൽ മതിയായ്രുന്നു…

അങ്ങനെയാണേൽ അവനെവിളിച്ച് പോയവഴിയങ്ങു പൊയ്ക്കോളാൻ പറയായ്രുന്നു.!

…എന്നാലുമീ പാവംചേച്ചിയെ ഒറ്റയ്ക്കാക്കില്ല ഞാൻ…

ഒരു കുഞ്ഞാങ്ങളയെപ്പോലെ ഇവർക്കൊപ്പംനിന്ന് ഈ സ്വത്തുക്കളൊക്കെ നോക്കിനടത്തണം…

അല്ലേപ്പിന്നെ ഞാൻവെറും മനസ്സാക്ഷിയില്ലാത്തവനായി പോകില്ലേ..??!!

പാവംചേച്ചി.!

എന്നാലപ്പോഴും മീനാക്ഷിയുടെ വരവിനായി കാത്തുനിന്ന ചേച്ചി, മീനാക്ഷിയ്ക്കും സ്റ്റാറ്റസ് കാണാൻപറ്റല്ലേന്ന് മനസ്സുരുകി പ്രാർത്ഥിയ്ക്കുവാന്ന് അവരുടെ മുഖഭാവത്തിലൂടെ മനസ്സിലാക്കാമായ്രുന്നു…

സ്വന്തംഫോണിലേയ്ക്കും മീനാക്ഷിപോയ വഴിയ്ക്കുമെല്ലാം മാറിമാറി കണ്ണോടിയ്ക്കുന്നതിനിടയിൽ കക്ഷി വിരലൊക്കെ കടിച്ചുപറിച്ചു…

“”…എടാ സിത്തൂ… ദേഡാ…
ജോക്കുട്ടന്റെ സ്റ്റാറ്റസ്… എനിയ്ക്കും കാണാമ്പറ്റുന്നുണ്ട്..!!”””_ ഫോണുംപൊക്കിപ്പിടിച്ച് വിളിച്ചുകൂവിക്കൊണ്ട് മീനാക്ഷിയിറങ്ങിവന്നതേ ചേച്ചിയുടെ വെടിതീർന്നു;

“”…ആണോ..?? അപ്പൊപ്പിന്നെന്താ എനിയ്ക്കുമാത്രം കാണാമ്പറ്റാത്തേ..??”””_ ചേച്ചിയുടെ അലവലാതി… അല്ല, ആവലാതി…

Leave a Reply

Your email address will not be published. Required fields are marked *