“”…അടിപൊളി.! ഇനിയങ്ങനെ വല്ലതുമാണേൽ സിദ്ധൂന്റെ മറ്റൊരുമുഖമെല്ലാരും കാണും… നോക്കിയ്ക്കോ..!!”””_ വിരലീമ്പിക്കൊണ്ട് ഞാനതുപറഞ്ഞതും,
“”…ഉഹ്.! ഇതൊരെണ്ണംതന്നെ സഹിയ്ക്കാൻ പറ്റുന്നില്ല… അപ്പോഴാ മറ്റൊന്ന്..!!”””_ എന്നുമ്പറഞ്ഞ് അവളെന്നെനോക്കി ആക്കിയൊരുചിരി…
“”…നിന്റെതന്ത രാജീവ്പോട്ടേ, അയാൾടെതന്ത കാലുംകവച്ച് കുഴീക്കെടക്കുന്ന ആ മുതുവാണം വന്നടിച്ചിട്ട് ഈ കോമഡിയേറ്റിട്ടില്ല… പിന്നാ നീ..!!”””
“”…ദേ… അനാവശ്യംപറയരുത്… എന്റപ്പൂപ്പൻ മരിച്ചിട്ടൊന്നുവില്ല..!!”””
“”…ഏഹ്.! അപ്പൊപ്പിന്നെ ജീവനോടെ കുഴിച്ചിട്ടതാണോ..?? ആഹ്… നിന്റേം ആ രാജാവിന്റേംപോലുള്ള സ്വഭാവമാണേൽ നാട്ടുകാരുചേർന്ന് കുഴിച്ചിട്ടില്ലേലേയുള്ളൂ..!!”””_ ആ പറഞ്ഞതിന് എന്തോ മറുപടിപറയാനായവൾ തുടങ്ങീതും ഫോണുമെടുത്ത് ചേച്ചി തിരികെവന്നു…
…ഉഫ്.! വെളിച്ചപ്പാടിന്റേലും ഐഫോണോ..??
“”…എടാ… അത് ജോക്കുട്ടന്റെ സ്റ്റാറ്റസ് തന്നാണോടാ..??”””_ സ്വന്തംഫോൺ ചികയുന്നതിനൊപ്പം ചേച്ചിതിരക്കി…
“”…അല്ലാതെ എന്റച്ഛനിട്ട സ്റ്റാറ്റസ് നിങ്ങളെക്കാണിയ്ക്കേണ്ട കാര്യമെന്താ എനിയ്ക്ക്..??”””_ ന്ന് ഞാൻ തിരിച്ചുംചോദിച്ചു…
“”…മ്മ്മ്.! എന്നിട്ടവനെപ്പോഴാ ഇട്ടേക്കണേ..??”””
“”… പന്ത്രണ്ടുമണിയ്ക്ക്… എന്താചേച്ചീ..??”””_ ഫോണിലേയ്ക്കു നോക്കി മീനാക്ഷിയാണതിനു മറുപടിപറഞ്ഞതും പിന്നാലെ മറുചോദ്യമിട്ടതും…
അതിന്,
“”…ഏയ്.! എന്നിട്ടെനിയ്ക്കൊന്നും വന്നില്ലല്ലോ..!!”””_ ന്നുപറഞ്ഞ് പുള്ളിക്കാരി ഫോൺകാണിച്ചതും മീനാക്ഷി പിടിച്ചുമേടിച്ചുനോക്കി…