എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Posted by

“”…മ്മ്മ്.! ഞാനുമിതെവടെവരെ പോവോന്നു നോക്കി കിടക്കുവായ്രുന്നു… ഇതിനുള്ളത് ഞാന്തരുന്നുണ്ട്… ഇപ്പോഴല്ല, അതുങ്ങൾക്കിട്ട് കൊടുത്തശേഷം..!!”””_ ബെഡ്ഡിൽനിന്നും എഴുന്നേറ്റയവൾ മുടിവാരിക്കെട്ടിക്കൊണ്ട് ഡയലോഗടിച്ചെങ്കിലും അപ്പോഴുമവൾടെ നെഞ്ചിടിപ്പു താഴ്ന്നിരുന്നില്ല…

“”…ഓഹോ.! അപ്പൊ നീയതിതുവരെ വിട്ടില്ലായ്രുന്നോ..?? ഞാങ്കരുതി സീമ്പിടിച്ചുകഴിഞ്ഞപ്പോൾ നീയതൊക്കെ വിട്ടിട്ടുണ്ടാവോന്ന്..!!”””_ അവൾടെ വെല്ലുവിളിയ്ക്ക് വലിയ പ്രാധാന്യങ്കൊടുക്കാതെ ഞാനിരുന്നു കിലുത്തീതും അവളെന്നെ ചൂഴ്ന്നൊരു നോട്ടം…

“”…ഞാനോ..?? വിടാനോ..?? അതേ… ഇനിയതിനെ രണ്ടിനേം തീർത്തിട്ടേ നാട്ടിലേയ്ക്കൊരു മടക്കമുള്ളൂ..!!”””_ ഞാൻ കളിയാക്കിയതാണെന്ന് മനസ്സിലായതും മീനാക്ഷിയൊന്നു തൊടുത്തു…

“”…ഏഹ്..?? അപ്പൊ നീ ഇവടത്തന്നെ കൂടാൻ തീരുമാനിച്ചോ..?? നിനക്കു ക്ലാസ്സിലൊന്നും പോണ്ടേ..??”””

“”…പിന്നേ… ഇവിടെമനുഷ്യന്റെ മാനമ്പോയി കിടക്കുമ്പോളാ ഒരുക്ലാസ്സ്… അതൊക്കെ ഞാൻ ചെന്നേച്ച് ക്ലിയർചെയ്തോളാം… എന്നാൽ അതുപോലല്ലല്ലോ ഇത്..!!”””_ പറഞ്ഞുകൊണ്ടവൾ ചാടിത്തുള്ളി പുറത്തേയ്ക്കുപോയതും ഞാൻനേരേ റൂമിലേയ്ക്കു വെച്ചുപിടിച്ചു…

…അതേ… നേരത്തെ മീനാക്ഷിപറഞ്ഞതാ
അതിന്റെശെരി…

നമ്മളുതമ്മിൽ തെറ്റിപ്പോയാലും ഒരുപ്രശ്നോമില്ലെന്നു പറഞ്ഞ അവനിട്ട് കൊടുക്കാൻപറ്റിയ ഏറ്റവുംനല്ലവഴി അതുതന്നെയാ…

രണ്ടിനേം തമ്മിത്തല്ലിച്ച് രണ്ടുവഴിയ്ക്കാക്കീട്ടേ തിരിച്ചു പോകാവൂ…

ഈ സിദ്ധൂനോടു കളിച്ചാൽ എന്താസംഭവിയ്ക്കുകേന്ന് ഇടുക്കിയറിയണം.!

Leave a Reply

Your email address will not be published. Required fields are marked *