“”…അല്ലടാ… ഞാനതല്ലപറഞ്ഞേ… ഇതവരോടുപോയി പറയണോന്നാ..??”””
“”…അല്ലാണ്ടുപിന്നെ നിന്റെ തന്തയോടുപോയി പറയണോ..?? എടീ… നമ്മക്കിട്ടിങ്ങനെ ഊമ്പിയ്ക്കാൻനോക്കിയ
ആ പുന്നാരമക്കൾക്കിട്ടൊരു പണി കൊടുക്കാതിവിടുന്നു പോകാനോ..?? അതിന് സിദ്ധു വേറെ ജനിയ്ക്കണം..!!’”””_
കലിപ്പിച്ചുനോക്കി അതുപറയുമ്പോൾ അവൾവീണ്ടും ഏറ്റുപിടിയ്ക്കാനായി ശ്രെമിച്ചു;
“”…എടാ… അതല്ല..!!”””
“”…ഏതല്ലാന്ന്..?? എടീപുല്ലേ… മനുഷ്യനായാ കൊറച്ചൊക്കെ അന്തസ്സുവേണം…
ആ പെണ്ണുമ്പിള്ളയ്ക്കിട്ട് പണികൊടുക്കണംന്ന് പറഞ്ഞുകൂവീട്ട് അരമണിക്കൂറായോടീ..??
എന്നിട്ടിപ്പൊ വേണ്ടാന്നോ..?? ആ അല്ലേലും പറഞ്ഞവാക്കിന് വെലവേണേൽ നല്ല തന്തയ്ക്കു പിറക്കണം… നീയാ രാജീവിനുണ്ടായതല്ലേ..??
അപ്പൊപ്പിന്നെ നിന്നെ
കുറ്റംപറഞ്ഞിട്ട് കാര്യമില്ല… പക്ഷേ ഞാനങ്ങനല്ല… എനിയ്ക്കേ, എനിയ്ക്കു തന്തയൊന്നേയുള്ളൂ… പണികൊടുക്കൂന്നുപറഞ്ഞാ കൊടുത്തിരിയ്ക്കും…
നോക്കിയ്ക്കോ, അവളേമവനേം ഇന്നീവീട്ടീന്നു ചാടിച്ചുവിട്ട് പുണ്യാഹോംതളിപ്പിച്ച് ആ ടെക്സ്റ്റൈൽസും
എന്റെപേർക്കാക്കീട്ടേ ഞാനിവടന്നു പോകൂ… ഹും.! സിത്തൂനോടാ അവന്റേക്കെ കളി..!!”””_ നിന്നു ചാടിത്തെറിച്ച ആദ്യകുറച്ചു നിമിഷങ്ങളിൽ ഒന്നുംമിണ്ടാതെനിന്ന മീനാക്ഷി എന്റെമുഖത്തെ കെട്ടുവിട്ടെന്നുതോന്നീതും പിന്നും മുരടനക്കി;
“”…എടാ അതല്ലാന്ന്… അങ്കിളിനോടുമാന്റിയോടും പോയിപ്പറഞ്ഞവരെ ചാടിച്ചുവിടുവാണോ നമ്മള് ചെയ്യണ്ടേ..??”””
“”…അല്ലാ… കെട്ടിപ്പിടിച്ചൊരുമ്മകൂടി കൊടുക്കാം… എടീകോപ്പേ… അന്നു കൊണ്ടുനടന്ന് നിനക്കു കേറ്റാനുള്ളതും ഉടുക്കാനുള്ളതുമൊക്കെ വാങ്ങിത്തന്നേന്റെ നന്ദിയാണീ കാണിയ്ക്കുന്നേന്നൊക്കെ എനിയ്ക്കറിയാം… ഇനീമിവടെ ചുറ്റിപ്പറ്റിനിന്നാ ഇതൊക്കെ പിന്നേം പ്രതീക്ഷിയ്ക്കാലോ..!!