മറുപടിയില്ലെന്നുമാത്രം…
“”…എന്നിട്ട് നീയെന്തോ പറഞ്ഞു..??”””_ അവന്റെചോദ്യം…
“”…ഞാൻ
പിടിച്ചുനിർത്തി കുറച്ചുപദേശിച്ചു… നന്നായാമതിയായിരുന്നു..!!”””
“”…നീയോ..?? നീയെന്തുപദേശിച്ചു..??”””
“”…ഞാനുള്ള കാര്യമങ്ങുപറഞ്ഞു… രണ്ടിന്റേം മെയ്ൻപ്രശ്നം തമ്മിൽ ചതിച്ചൂന്നുള്ളതല്ലേ… ?? അതിലിപ്പോ ചതിയൊന്നുമില്ല, പെട്ടുപോയതായി കൂട്ടിയാ മതീന്നുപറഞ്ഞു..!!”””
“”…ആ.! പസ്റ്റ്… എന്നിട്ടെന്തായി..?? ഉപദേശിച്ചുപദേശിച്ച് രണ്ടിനേം തമ്മിത്തല്ലിച്ചു രണ്ടു വഴിയ്ക്കാക്കിയോ..??”””
“”…പോടാവിടുന്ന്… രണ്ടിനും പരസ്പരംചതിച്ചൂന്നുള്ളതാ പ്രശ്നംന്ന്കണ്ടപ്പോ ഞാനും നിന്നെപറ്റിച്ചാ കെട്ടിയേന്നുള്ളകാര്യം തുറന്നങ്ങുപറഞ്ഞു… എന്തൊക്കെപ്പറഞ്ഞാലും
അത്രേന്നുംവരില്ലല്ലോ അവരുടെകാര്യം..!!”””_
ചേച്ചിയുടെമറുപടി…
കേട്ടതും എന്റെമുന്നിലായിനിന്ന മീനാക്ഷി തിരിഞ്ഞെന്നെയൊരു നോട്ടം…
“”…മ്മ്മ്.! എന്നിട്ടവരെന്തു
പറഞ്ഞു..??”””_ ജോക്കുട്ടൻതിരക്കി…
“”…അവർക്കെന്തോ ഞാമ്പറഞ്ഞതൊന്നുമത്ര വിശ്വാസമായില്ലെന്നു തോന്നുന്നു… രണ്ടും ഒത്തിരിയെന്നോടെ തർക്കിച്ചു..!!”””
“”…സ്വാഭാവികം.! ബുദ്ധിയുള്ള ആരും വിശ്വസിയ്ക്കൂല്ല..!!”””_ ന്നുപറഞ്ഞ അവൻ തുടർന്നു;
“”…അല്ല… നീയെന്തിനാ അതൊക്കെ അവരോടെ പറയാൻപോയെ..?? അതിന്റേന്നും ആവശ്യമില്ലായ്രുന്നു… അതുങ്ങളിനി എന്തൊക്കെയാ നിന്നെക്കുറിച്ച് കരുതുക..?? ഇതൊക്കെ ആരോടേലും പറഞ്ഞാലുമായി… എന്തിനാ വെറുതേ..!!”””_ അവൻ വാക്കുകൾമുറിച്ചതും മീനാക്ഷി വീണ്ടുംതിരിഞ്ഞു;