എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Posted by

“”…എടീ ആരേലും കാണും..!!””_ ചെറിയൊരുഭയത്തോടെ ഞാൻ പറഞ്ഞതും,

“”…അച്ഛനുമമ്മേം പറമ്പിലാ… പിന്നെ രണ്ടുഭാഗത്തേം ഡോറുമടച്ചതാ..!!”””_ ന്നുള്ള മറുപടിയെത്തി…

“”…ഓഹ്.! അപ്പൊ പ്രോയാല്ലേ..?? നിന്നെയൊക്കെന്തു വിശ്വസിച്ചു കുടുംബത്തുകേറ്റോ ആവോ..??”””_ തിരിച്ചുചോദിയ്ക്കുമ്പോൾ, ചൂണ്ടുവിരൽ ചുണ്ടോടുചേർത്തു മിണ്ടല്ലേന്നാംഗ്യവുംകാട്ടി അവൾ ഡോറിനോടുചേർന്നു…

പിന്നെ വൈകിയില്ല, ഞാനുമവൾക്കൊപ്പം ചേർന്നു…

അപ്പോളകത്തുനിന്നും
കേട്ടത് ചേച്ചിയുടെ ശബ്ദമായിരുന്നു;

“”…അല്ലടാ… അതെന്റെ തോന്നലൊന്നുമല്ല, രണ്ടുന്തമ്മിൽ
നല്ല യുദ്ധമാന്നേ..!!”””

“”…എവിടെ..?? കട്ടിലിൽ കിടന്നാണോ..??”””_ അതിനുള്ള അവന്റെ മറുചോദ്യം…

അതുകേട്ടതും ഞാനൊന്നു മീനാക്ഷിയെനോക്കി, ആ പട്ടി പറയുന്ന കേട്ടോടീന്നുള്ള ഭാവത്തിൽ…

അതിനുള്ള പ്രതിഷേധാർത്ഥം അവൾ പല്ലുകടിച്ചമർത്തീതും ചേച്ചിയുടെ സ്വരമുയർന്നു;

“”…ഇഹ്.! ഇങ്ങനൊരു
വൃത്തികെട്ടജന്തു… എന്തുപറഞ്ഞാലുമൊടുക്കം അതിൽക്കൊണ്ടെത്തീച്ചോണം… നാറി..!!”””

“”…പിന്നെ ഹണിമൂണാഘോഷിയ്ക്കാൻ വന്നവർ കട്ടിലിൽക്കിടന്നല്ലാതെ നിന്റെ നെഞ്ചത്തുകേറിയിരുന്ന് യുദ്ധംചെയ്യോ..?? ഒന്നുപോടീ..!!”””

“”…അതല്ലടാ… അവരുതമ്മിലെന്തൊക്കെയോ പ്രശ്നങ്ങളുണ്ട്… ഞാനതു കയ്യോടെ പൊക്കീതുമാ… എന്നോടെല്ലാം സമ്മതിയ്ക്കുവേം ചെയ്തു…
അതല്ലേ ഞാനിത്ര തറപ്പിച്ചുപറയുന്നേ..!!”””_ ഉടനെ ചേച്ചി ന്യായീകരിച്ചു…

അതുകേട്ടതും മീനാക്ഷി;

“”…ഇന്നീ പട്ടിയെ ഞാനുണ്ടല്ലോ..!!”””_ ന്നും പറഞ്ഞ് ഡോറിലേയ്ക്കാഞ്ഞു തള്ളാനായിതുടങ്ങീതും ഞാൻ പിടിച്ചുനിർത്തി;

Leave a Reply

Your email address will not be published. Required fields are marked *