രാത്രി ആഹാരം ഒക്കെ കഴിഞ്ഞു ഗോപു അവന്റെ റൂമിൽ കയറി.. മോനു.. ഇടി വെട്ടുവാണേൽ അമ്മേടെ റൂമിൽ വരണേ.. പുഷ്പ അവനെ നോക്കി പറഞ്ഞു.. മ്മ്മ്.. ഒന്ന് മൂളി കൊണ്ട് ഗോപു റൂമിൽ കയറി കുറച്ചു നേരം കിടന്നു.. പിന്നെ ഫോണിൽ നോക്കിയിരുന്നു.. വീടും നാടും ശാന്തമായി ഉറങ്ങുന്നു എന്ന് തോന്നിയപ്പോ ഗോപു ഒച്ച ഉണ്ടാക്കാതെ റൂമിൽ നിന്നു ഇറങ്ങി പുറത്തേക്ക് നടന്നു.. ഹാളിൽ ചെന്നു മെയിൻ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി.. ഫോണിൽ നോക്കിയപ്പോ സമയം 10 മണി ചെറുതായി ചാറ്റൽ മഴ ഉണ്ട് ഒരു രണ്ട് മൂന്നു മണിക്കൂർ നിന്നു പെയ്യ്തിട്ടും മഴയ്ക്ക് ശമനം ഇല്ല..
ഗോപു വീടും കടന്നു.. പുറത്തേക്ക് നടന്നു.. വത്സല വല്യമ്മ ഇപ്പൊ കിടന്നു കാണില്ല.. കിടന്നാലും കുഴപ്പം ഇല്ല ചെന്നു കണ്ടു മാപ്പ് പറയാം.. ഗോപു ഉറപ്പിച്ചു കൊണ്ട് അവരുടെ വീട്ടിലേക്ക് നടന്നു.. മഴ ആയത് കൊണ്ട് ചുറ്റുപാടും ഉള്ള വീടുകളിൽ നിന്നു ഒച്ചയും മറ്റും ഒന്നുമില്ല എല്ലാവരും ഉറക്കം ആയി കാണും.. ഗോപു നടന്നു വത്സലയുടെ വീടിനു അടുത്തു വന്ന്.. മുറ്റത്തെ മഞ്ഞ വെളിച്ചം.. കണ്ടപ്പോ അവനു മനസിലായി വല്യമ്മ ഉറങ്ങി ഇല്ല അകത്തു ഹാളിൽ നിന്നുള്ള വെളിച്ചം ആണ്..
ഗോപു വത്സലയുടെ വീട്ടിലേക്ക് കയറാൻ തുടങ്ങുയപ്പോ ആണ്. അമ്പലത്തിന് പുറകിലെ വാതിൽ വഴി രണ്ട് പേര് നടന്നു വരുന്നത് ഗോപു കണ്ടത്… ഒന്നു ആണും ഒന്ന് പെണ്ണും ആണ്.. പുറത്തെ വെളിച്ചം ഇല്ലാത്ത കൊണ്ട് കുഴപ്പം ഇല്ല തന്നെ ആരും കാണില്ല.. ഗോപു അത് ആരെന്നു നോക്കി നിന്നപ്പോ ആണ്.. അവർ വെളിച്ചത്തിനു മുന്നിലേക്ക് വന്നത്..