സേതു അവന്റെ അമ്മയുടെ കാലിൽ വീണും കരഞ്ഞു.
എല്ലവരും ബഹുമാനിക്കുന്ന ഒരു അധ്യാപകയുടെ മകന്റെ വഴിവേട്ട ജീവിതം അവിടെ കേട്ട് അഴിഞ്ഞു വീണും..
സേതു പറഞ്ഞത് എല്ലാം കേട്ടുകഴിഞ്ഞപ്പോൾ മീനാക്ഷി തറയിലേക്കും തളന്നുയിരുന്നു.മേഘ അവരെ കൈയിൽ പിടിച്ചുയുയർത്തി സോഫയിൽ ഇരുത്തി. സ്‌നേഹയും എല്ലാം കേട്ടു കഴിഞ്ഞപ്പോൾ തളന്നുപോയിരുന്നു..
കുറച്ചു സമയം അവിടെയാകെ നിശബ്ദത നീണ്ടു നിന്നും…
“ഗോപു,എനിക്കും എന്റെ മോളെ കാണണം.നീ പോയി വിളിച്ചു കൊണ്ട് വാ “മീനാക്ഷി അവന്റെ കൈയിൽ പിടിച്ചു സോഫയിൽ നിന്നു എഴുന്നേറ്റു…
“നീ ഏതൊക്കെയാ പറയുന്നേ “.
സത്യൻ അവരെ തടഞ്ഞു കൊണ്ട് മുന്നിലേക്ക് വന്നു സേതുവിനെ മീനാക്ഷിയുടെ കൈയിൽ നിന്നും വിടുവിച്ചു..
മീനാക്ഷി സത്യന്റെ കൈയിൽ പിടിച്ചു..
“താൻ മിണ്ടരുത് “.മീനാക്ഷിയുടെ മുഖഭാവം കണ്ടും സത്യൻ പുറകിലേക്ക് ചുവടുകൾ വെച്ചുപോയിരുന്നു..
“ഗോപു നീ ഇന്നുതന്നെ അങ്ങോട്ട് പോണം,മോളെ നീയും കൂടെ പോണം അവന്റെ കൂടെ “.തന്റെ അടുത്തും നിന്നിരുന്ന മേഘയെ നോക്കികൊണ്ട് മീനാക്ഷി പറഞ്ഞു…
“അമ്മേ ഞാൻ “..മേഘ മീനാക്ഷിയോട് പറഞ്ഞു ഒന്നും മിണ്ടാതെ നില്കുന്നെ സേതുവിനെ ഒന്നും നോക്കി..
“നീ പോണം മോളെ ഇവനൊരു കൂട്ടിനു “.മേഘയെ തന്റെ അരികിലേക്കും നിർത്തി അവളെ കെട്ടിപിടിച്ചു മീനാക്ഷി പറഞ്ഞു..
സേതു ആദിയെ കുട്ടികൊണ്ട് വീടിന്റെ പുറത്തേക്കുയിറങ്ങി..
വീടിന്റെ വാതിലേക്കും തിരിഞ്ഞു സത്യനെ ഒന്നും നോക്കി ആദിയുടെ ടീഷർട് ഉയർത്തി അവന്റെ അരയിൽ ഇരുന്ന തോക്ക് സേതു കൈയിൽ എടുത്തു..