“ഞാൻ വെയിറ്റ് ചെയാം മാമ്മ “..സത്യനെ അങ്ങേനെ വിടുമോ നമ്മടെ ആദി.ചായ ഊതി കുടിച്ചു അയാളെ നോക്കി ഒന്നും ചിരിച്ചു തന്റെ വലംകൈ ഒന്നും അനക്കി ആദി..
“ആദിത്യൻ എന്താ ഇവിടെ “.അടുക്കളയിൽ നിന്നും വന്ന മേഘ ആദിയെ കണ്ടും ചോദിച്ചു..
അവൾക്കും ഒരെ സമയം അത്ഭുതവും പേടിയും തോന്നിയിരുന്നു.കോളേജിൽ പറഞ്ഞു കേട്ടുയിരുന്നത് ഒരു ഗുണ്ടയാണ് ആദിയുടെ അച്ഛൻ എന്നാണു..
ആദിക്കും മേഘയെ കണ്ടു അത്ഭുതം ആയിരുന്നു അവൻ തോക്ക് തിരിച്ചു വെച്ചു സോഫയിൽ നിന്നും എഴുന്നേറ്റു…
“മിസ്സ് എന്താ ഇവിടെ “..
“ഇത് എന്റെ വീട് ആണോടോ “..
“മിസ്സ് ആയിരുന്നോ സേതുയെട്ടന്റെ വൈഫ്,ഞാൻ ഏട്ടനെ കാണാൻ വന്നതാ “..ആദി മേഘയോട് പറഞ്ഞു ചിരിച്ചുകൊണ്ട് സത്യനെ ഒന്നും നോക്കി..
അയാളുടെ മുഖത്തും നിരാശയായിരുന്നു.മേഘയുടെ വരവ് എല്ലാം തകർത്തുയിരിക്കുന്നു…
“നീ ഒരു കാര്യം ചെയ്യ് ഷോറൂമിലേക്കും ചെല്ല് “..മേഘ ആദിയോട് പറഞ്ഞു..
“ഞാൻ ഇവിടെയിരിക്കുന്ന കൊണ്ട് മിസ്സിന് പ്രശ്നം എന്തെങ്കിലും ഉണ്ടോ “..ആദി തമാശയായി മേഘയോട് ചോദിച്ചു..
“നീ ഇവിടെയിരുന്നോ ഞാൻ പോയി ഏട്ടന്നോട് വിളിച്ചു പറഞ്ഞിട്ട് വരാം.”.ആദിയോട് മുൻ പരിചയമുള്ള ഒരാളോടായി എന്നപോലെ സംസാരിച്ചു മുകളിൽ പോകാൻ ഒരുങ്ങിയാ മേഘയെ മീനാക്ഷി നോക്കി..അതുകൊണ്ട് മേഘ നിന്നും..
.
“അമ്മേ എന്റെ ടീച്ചർ ജീവത്തിൽ ആദ്യതെവർഷ സ്റ്റുഡന്റനാണ് “..
ആദിയെ ചുണ്ടി മേഘ മീനാക്ഷിയോട് പറഞ്ഞു സ്റ്റേയർ കയറി അവളുടെ റൂമിലേക്കു പോയി..
“അവൻ ഇപ്പോൾ വരും മോൻ ഇരിക്കു”.മീനാക്ഷി ആദിയോട് പറഞ്ഞു..