അവൾ പോയ പുറകെ ഞാൻ എറിനെ വിളിച്ചു..
ഒറ്റ റിങ്ങിൽ അവനും കോൾ എടുത്തു..
“പറ സേതു “..
“പ്രകാശിനെ ആരാണ് പൊക്കിയത് “..
“സായിപ്പ്,വിൽസനെ വിളിച്ചാൽ മതി “.അത്രയും പറഞ്ഞു ഏറിൻ കോൾ കട്ട് ചെയ്തു..
ഞാൻ കാറിന്റെ അടുത്തേക്ക് നടന്നു..നിഷ കോ ഡ്രവിങ് സിറ്റിൽ കണ്ണടച്ച് കിടക്കുയായിരുന്നു..
അവളെ വിളിക്കാതെ ഞാൻ കാർ സ്റ്റാർട്ട് ചെയ്തു..
എന്റെ റേൻജ് റോവർ നിന്നത് ഒരു തിരപ്രേദേശത് ആയിരുന്നു.സ്പാർട്ടൻ ക്ലബ് എന്നാ കെട്ടിട്ടന്റെ മുന്നിൽ നിന്നും ഞാൻ ഹോൺ മുഴക്കി..
30വയസ് തോന്നിക്കുന്ന ഒരു യുവാവ് പുറത്തേക്കും ഇറങ്ങി വന്നു..
ഹോണിന്റെ ശബ്ദം കേട്ട് നിഷ എഴുന്നേറ്റുയിരുന്നു..
“ഗോപു നമ്മൾ ഇതു എവിടായെയാണ് “..
അവൾ ചുറ്റുനോക്കി ചോദിച്ചു..
“മേഡം പേടിക്കണ്ട അവൻ ഇപ്പോൾ വരും “.. വിൽസൺ അവളോട് മറുപടി പറഞ്ഞു..
‘നിങ്ങൾ ആരാ “.നിഷ പേടിയോടെ അവനോട് ചോദിച്ചു..
“കുറച്ചു കാലം മേഡം ഇപ്പോൾ ഇരിക്കുന്ന ഈ കാറിന്റെ സാരഥി ഞാൻ ആയിരുന്നു “.വിൽസൺ അവളോട് മറുപടി പറഞ്ഞു ക്ലബിന്റെ അകത്തേക്കു മാറഞ്ഞു..
സേതുവിന്റെ കാർ കിടക്കുന്നതിന്ന് സ്ഥലതും നിന്നു 2 കിലോമിറ്റർ മാറിയുള്ള ഒരു ഐസ്ഫാക്ടറി…
“എന്താ സേതു ഈ വഴിയിൽ വീണ്ടും “..സായിപ്പ് അവനോട് ചോദിച്ചു ഇരുന്നു കസേരയിൽ നിന്നും എഴുന്നേറ്റു അവന്റെ മുന്നിലേക്ക് വന്നു നിന്നു..
“നീ ഇവിടെ പിടിച്ചു വെച്ചുയിരിക്കുന്ന ആളെ കൊണ്ടു പോകാൻ വന്നതാ “..സേതു മറുപടി പറഞ്ഞു..
“അവന്റെ കാർ ഉള്ളതുകൊണ്ട് നിന്നെ പേടിക്കണോ “..
സായിപ്പ് സേതുവിനെ നോക്കി പുച്ഛിച്ചു ചിരിച്ചു..