“നീ എന്റെ ദേഹത്ത് തൊട്ടു പിന്നെ നിന്റെ ഊമ്പിയ വർത്താനവും”.പെട്ടെന്ന് എന്റെ സ്ലാങ് മാറിയപ്പോൾ അവൻ എന്നെ വാ പൊളിച്ചു നോക്കി..
“എനിക്കും ഒരു ഭർത്താവുണ്ട് നീ എന്റെ ദേഹത്ത് പിടിച്ചകാര്യം ഞാൻ പറഞ്ഞാൽ നിന്റെ കൈ പിന്നെ പൊങ്ങിയില്ല.ഇനി യാമിനിയുടെ കൂടെ നിന്നെ കണ്ടാൽ നിന്റെ ജീവൻ അങ്ങും പോകു.”.ഞാൻ ജീവന്റെ തോളിൽ എന്റെ കൈകൊണ്ട് ഒന്നും തട്ടി തിരിച്ചു നടന്നു..
“ചേച്ചി എവടെയായിരുന്നു “.തിരിച്ചു ചെന്നപ്പോൾ ഹരി എന്നോടായി ചോദിച്ചു.
“ഞാൻ പോകുവാടാ ഗോപുസ് എന്നെ വിളിച്ചു.
പോട്ടെ യാമിനി “..ഞാൻ അവിടെനിന്നുയിറങ്ങി..
അവസാനമായി ജീവനെ നോക്കി ഒന്നും പല്ല് കാണിച്ചു ചിരിച്ചു..
വീട്ടിൽ വന്നു കയറാൻ നേരമാണ് അമ്മയുടെ കോൾ വരുന്നതും.പ്രകാശ് അങ്കിളിന് എന്തോ അപകടം സംഭവിച്ചു എന്നു പറഞ്ഞു..
————————————————————
സേതു 😡
രാത്രിയിൽ ഷോറൂമിൽ നിന്നും ഇറങ്ങി വന്ന സേതുവിനെ കാത്തു നിന്നിരുന്നത് കരഞ്ഞു കലങ്ങിയ കണ്ണുകളമായി നിഷയാണ്..
“എന്താ നിഷേ “.സേതു അവളുടെ അടുത്തേക്കും ഓടി ചെന്നു ചോദിച്ചു..
നിഷ അവനോട് ഒന്നും പറഞ്ഞില്ല അവളുടെ കൈയിലെ മൊബൈൽ അവനുനേരെ നീട്ടി.
സേതു മൊബൈൽ ഡെസ്പ്ലയിലെ വീഡിയോ പ്ലേ ചെയ്തു.
ഒരു കസേരയിൽ കൈയും കാലും കെട്ടിയ നിലയിൽ ദേഹത്ത് പല ഭാഗത്തും നിന്നും ചോര ഒലിച്ചു നിൽക്കുന്ന നിഷയുടെ അച്ഛന്റെ വീഡിയോ ആയിരുന്നു..
അവിടെ കിടന്ന കസേരയിൽ ഞാൻ നിഷയെ പിടിച്ചുയിരുത്തി..
എന്റെ മൊബൈൽ എടുത്തു രാജേന്ദ്രൻ അങ്കിളിനെ വിളിച്ചു…
ഒറ്റ റിങ്ങിൽ രാജേന്ദ്രൻ കോൾ എടുത്തു…