എന്നിക്ക് കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്..”..സേതു രണ്ടുപേരോടുമായി പറഞ്ഞു..
“ഞങ്ങൾ ഇറങ്ങുവാ “.സേവിയെ നോക്കി രണ്ടുപേരും പുറത്തേക്കുയിറങ്ങി..
അവരെ പുറത്തുവരെ കൊണ്ടാക്കി സേവി തിരിച്ചു സേതുവിന്റെ അടുത്തേക്കും വന്നു..
“രണ്ടുപേരും ഒരുമിച്ചു ഒരു വിസിറ്റ് എന്താ.”..സേവി പേടിയോടെ സേതുവിനെ നോക്കി..
സേതു തിരിച്ചു സേവിയെനോക്കി ഒരു പുച്ഛചിരി ചിരിച്ചു “ഞാൻ കിരണിനെ തുകാൻ പോകുവാണ്”..
“നിന്നക് അനുവിനെ ഇങ്ങോട്ട് വിളിച്ചു കൊണ്ട് വന്നാൽ പോരെ.”..
“കഴിഞ്ഞ ദിവസം നാട്ടിൽ ചെന്നപ്പോളാണ് അവൾ മരിച്ചയെന്നു അറിയുന്നത്.പിന്നെ എന്റെ മോളെ കണ്ടപ്പോൾ എന്നിക്ക് ഒന്നും ചെയ്യാൻ തോന്നിയില്ല”..
“അനു എങ്ങനെ”..
“അറിയില്ല”..
“പഴയ സേതു ആയിരുന്നെങ്കിൽ,കിരണേ ആ ചിതയിൽ എടുത്തുയിട്ടു നീ മോളെയും എടുത്തു വന്നേനെ..നീ എന്തോ വലതു പ്ലാൻ ചെയ്യുയാണ്.”.സേവിയുടെ മുഖതും ഭയം നിഴൽലടിച്ചു..
സേതു അവനെ നോക്കി ഒന്നും ചിരിച്ചു കസേരയിൽ നിന്നും എഴുന്നേറ്റു..”നിന്നക് സത്യൻ മാമനോട് വിളിച്ചു പറയാനാല്ലെ.തത്കാലം മോൻ ചെല്ല്..”..സേതു സേവിയെ വാതിലിന്റെ അടുത്തേക്കും തള്ളി..
“എടാ ഞാൻ അന്ന് നീ എടുത്തു ചാടി എന്തെങ്കിലും ചെയ്യുമെന്ന് കരുതി “..സേവിയുടെ വാക്കുകൾ ഇടറി സേതുവിന്റെ മുന്നിൽ അവന്റെ മുഖം കുനിഞ്ഞു..
“ഒരു വിധത്തിലാണ് ഞാൻ പിടിച്ചു നില്കുന്നെ.
നീ ഇറങ്ങി പോയില്ലെങ്കിൽ ഞാൻ നിന്നെ പിടിച്ചു പുറത്തു ഏറിയും..”..സേതു സേവിയെ വിട്ടു വിൻഡോയുടെ അടുത്തേക് ചെന്നു നിന്നും…
സേവി പേടിയോടെ ഒന്നുകൂടെ സേതുവിനെ നോക്കി ആ റൂമിൽ നിന്നും പുറത്തേക്കുയിറങ്ങി..