തിരിച്ചു വന്നപ്പോൾ മേഘ അമ്മയോടായി ചോദിച്ചു..
“അച്ഛൻ അമ്മയോട് എങ്ങെനെയാണ്..”..
മീനാക്ഷി ഒരു ചിരിയോടെ പറഞ്ഞു തുടങ്ങി…
“എന്റെ മോളെ,18 വയസിൽ ആയിരുന്നു കല്യാണം ഗൾഫ് കാരൻ പയ്യൻ.കല്യാണം കഴിഞ്ഞു ഗോപുവിന് 3മാസം ആയപ്പോൾ ആൾ പോയിട്ട് പിന്നെ 3 വയസ് ആയിട്ടാണ് വന്നേ.പിന്നെ നാട്ടിൽ തന്നെ കുടി.സ്‌നേഹ മോളു വന്നു കഴിഞ്ഞു തമിഴ്നാട്ടിലായി ജോലി. പിന്നെ മാസം മാസം വന്നു തുടങ്ങി.”..
“18 വയസിൽ കല്യാണം കഴിഞ്ഞിട്ട് അമ്മ എങ്ങെനെ ടീച്ചറായി “..മേഘ അത്ഭുതത്തോടെ ചോദിച്ചു. സത്യന്റെ സ്വഭാവം വെച്ച് അമ്മയെ അയാൾ ഈ അടുക്കളയിൽ നിന്നും പുറത്തുയിറക്കില്ല..
“എന്റെ പഠിപ്പു ഓക്കേ തീർക്കാൻ ഏട്ടന്റെ അമ്മ വലിയ സഹായമായിരുന്നു.എന്നിക്ക് ജോലി കിട്ടും വരെ പിള്ളേരെ രണ്ടുപേരെയും നല്ല പോലെ നോക്കിയതും അമ്മയാണ് “..മീനാക്ഷി തന്റെ അമ്മായിയമ്മയെ ഓർത്തു..
“എന്നിട്ട് എന്താ ഗോപേട്ടനെ പ്ലസ്ടു കഴിഞ്ഞു വിടാതെയിരുന്നേ “..മേഘ ദേഷ്യത്തോടെ ചോദിച്ചു..
“എന്നാടി ഇപ്പോൾ ഒരു തോന്നൽ എന്റെ മോനും ആവിശ്യത്തിനും വിദ്യാഭ്യാസമില്ലേ “..മീനാക്ഷിയും വിടാൻ ഭാവമില്ലാതെ തിരിച്ചു ചോദിച്ചു..
“ഞാൻ അങ്ങേനെ പറഞ്ഞതാല്ല”..മേഘ അത്ര താല്പര്യമില്ലതാ രീതിയിൽ മറുപടി പറഞ്ഞു..
“അച്ഛനോട് പരീക്ഷ ജയിച്ച കാര്യം പറയാൻ പോയവനേ പിടിച്ചു ജോലിക് ചേർത്തും.”..
“അമ്മക്കും പറയാൻ വയ്യയിരുന്നോ “..
“ഞാൻ എന്തു പറയാനാണ് മോളെ.ഈ കാണുന്നത് മുഴുവൻ ഉണ്ടാക്കിയത് ഗോപുവാണ്.അവന്റെ അച്ഛൻ കുറെ സ്ഥലം മേടിച്ചുയിട്ടു.5,6 വർഷം ഗോപുവും വലിയ ബലം പിടിത്തമായിരുന്നു സത്യയേട്ടൻ ജോലി നിർത്തി പോന്നപ്പോൾ ഗോപു കൂടെ പോന്നു.