“നമ്മടെ മേഘയുടെ ഹസ്ബൻഡ് ആണ്”..കരഞ്ഞു കോലംകേട്ട മുഖം തുടച്ചു നിഷ അവളുടെ റൂമിലേക്കു കയറിപോയി..
നിഷയുടെ അമ്മയുടെ മനസ്സിൽ ലത പണ്ടും പറഞ്ഞ വാക്കുബോൾ ഓർത്തുയെടുത്തും…
“എന്താ ലതെ നിന്റെ മരുമോൻ നമ്മടെ അടുത്തുനിന്നും മാറി നിൽകുന്നെ “..
“അവൻ ഒരു പാവമാണ് ചേച്ചി ആരോട് അതികം സ്‌നേഹവുമില്ല അതികമായി ദേഷ്യവുമില്ല “…
ഇവിടെ വന്നു വെല്ലുവിളിചിട്ട് പോയ എറിൻ നിസാരകാരൻ അല്ലെന്നു ഒരു കാര്യം തീരുമാനിച്ചാൽ പിന്മാറാതെ ആളാണ് രാജേന്ദ്രൻ എന്നു നിഷയുടെ അമ്മക്കും അറിയാമായിരുന്നു…
“ടാ ഇങ്ങേരു ഗജ ഫോർഡാ മിക്കവാറും ബ്ലാക്ക് മണി കൊണ്ടുള്ള കളിയാണ് “.റിജോ നിഷയുടെ അച്ഛനെപ്പറ്റി സേതുവിനോട് പറഞ്ഞു..
“മൂന്നുപേരും കേൾക്കാൻ പറയുവാ ഇതിന്റെ പുറകെ വലതും പോയാൽ “.സേതു കൂടെയുള്ള മുന്നിനെ ഒന്നും നോക്കി..
“അല്ല നീ എന്തുചെയ്യാൻ പോകുവാ “.അനന്ദു.
“15 കോടിയല്ലേ മേടിച്ചു കൊടുക്കണം “..
“ടാ പൊട്ടാ,അതല്ല കിരണിന്റെ കാര്യം “സേതുവിന്റെ മറുപടി കേട്ട് അവന്റെ തലക്കിട്ടു ഒന്നും കൊടുത്തു അനന്ദു..
“തീരുമാനിച്ചില്ല എനിക്കും ജോയിച്ചനോട് ഒന്നും ചോദിക്കണം “..
“എറിൻ നിന്നെ കണ്ടില്ലേ പുറത്തു അറിഞ്ഞാൽ “.റിയാസ് എന്തോ കാര്യം സേതുവിനെ ഓർമിപ്പിച്ചു.
“പേടിക്കണ്ട അണ്ണനുള്ള കാലം എനിക്കും ഒന്നു പറ്റില്ല “.
സേതുവിന്റെ ഷോറൂമിന്റെ മുന്നിൽ കാർ നിന്നും..
അവന്റെ റേൻജ് റോവർ അവിടെ
കിടക്കുന്നുണ്ടായിരുന്നു..
“ഞാൻ പറയാതെ വേണ്ടാതെ പണിക്കും പോകരുതും “.കാറിൽ ഇരുന്ന മൂന്നുപേരെയും ഒന്നുകൂടെ നോക്കി സേതു പറഞ്ഞു..