ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ട്യേ തന്നെ പ്രേമിക്കുകയാണെങ്കിൽ ആ ക്ലാസ്സിൽ നമുക്ക് കൂട്ടുകാര് കാണും പക്ഷെ അവരോട് ചുറ്റി അടിക്കാൻ സമയം കിട്ടില്ല, എപ്പോളും കാമുകിയും പിന്നെ അവളുടെ കുറച്ചു കൂട്ടുകാരികളും ആയിരിക്കും എപ്പോളും കൂടെ ഉള്ളത്.. നോർമൽ ബോയ്സിന്റെ കാര്യം ആണ് ഞാൻ പറഞ്ഞത് sigma ബോയ്സ് കാര്യം അല്ല,( ഇനി അവര് പൊങ്കാല ഇടാൻ വരല്ലേ )… എന്തായാലും ഞാൻ sigma അല്ല.. സൊ ഞാൻ നേരുത്തേ പറഞ്ഞതാണ് എന്റെ അവസ്ഥ..
അങ്ങനെ ഞങ്ങൾ എല്ലാവരും കൂടി അവിടെ കാര്യം പറഞ്ഞോണ്ട് നിന്നു, അപ്പോൾ ശ്രീയുടെ ഒരു കൂട്ടുകാരിക്ക് ഐസ് ക്രീം വേണം, പോയി വാങ്ങി വാ ഞങ്ങൾ കുറച്ചു ഒന്ന് സംസാരിചോട്ടെ എന്ന് ശ്രീ പറഞ്ഞു.. ശെരി ശെരി എന്ന് തല ആട്ടി അവരെല്ലാവരും കൂടി കടയിലേക്ക് പോയി.. ഞങ്ങൾ രണ്ടും മാത്രം ആയി അവിടെ
ഞാൻ : എക്സാം എങ്ങനെ ഉണ്ടായിരുന്നു
ശ്രീ : സൂപ്പർ..
ഞാൻ : പിന്നെ വേറെ എന്താ?
ശ്രീ : വേറെ.. ഒന്നൂല്ലാ.. അവിടെ എന്താ?
ഞാൻ : ഇവിടെയും എന്താ ഒന്നൂല്ല.. പിന്നെ?
ശ്രീ : നിനക്ക് ഒന്നും ചോയ്ക്കാൻ ഇല്ലേ?
ഞാൻ : ഉണ്ട്
ശ്രീ : എങ്കിൽ ചോദിക്ക്
ഞാൻ : ഡീ ഒത്തിരി നാളായില്ലേ നമ്മൾ മര്യാദക്ക് ഒന്ന് സംസാരിച്ചിട്ട്.. എക്സാംമും കോപ്പും ഒക്കെ തീർന്നല്ലോ.. ഇന്ന് നമുക്ക് പഴയതു പോലെ ഒക്കെ ഒന്ന് സംസാരിക്കണം
ശ്രീ : അതെ..
ഞാൻ : പിന്നെ.. വേറെ എന്തേലും തരാൻ ഉണ്ടോ?
ശ്രീ : എന്ത് തരാൻ?
ഞാൻ : എന്തേലും ചൂടോടെ..