സാരിത്തലപ്പ് കൊണ്ട് മുഖമമർത്തി കരച്ചിലടക്കാൻ പാടുപെടുന്ന അവരെ വളരെ വിഷമത്തോടെ തന്നെ വിഷ്ണുവും അശോകനും നോക്കികണ്ടു
വിഷ്ണു അശോകനെ നോക്കി… ആ നോട്ടം മനസിലാക്കിയെന്നവണ്ണം അയാൾ സുമിത്രയേ വിളിച്ചുകൊണ്ട് മറ്റൊരു മുറിയിലേക്ക് പോയി
വിഷ്ണു ആ വീടിന്റെ ഏറ്റവും അവസാനമുള്ള ഒരു മുറിയിലേക്ക് ചെന്നു
വളരെ ഉറപ്പുള്ള മരം കൊണ്ട് നിർമ്മിച്ച ഒരു വാതിൽ ആയിരുന്നു അത്
അത് തുറന്നയാൾ അകത്തു പ്രവേശിച്ചു
അവിടെ കണ്ട ഇരുമ്പു കട്ടിലിൽ തളർന്നു കിടന്നു മയങ്ങുക ആയിരുന്നു ജോ
അയാൾ അവനുരുകിൽ വന്നു നിന്നു
അവന്റെ നിഷ്കളങ്കമായ മുഖം കണ്ടപ്പോ അഞ്ജനയെ അയാൾ ഓർത്തു
ഓർമ്മകൾ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയപ്പഴേക്കും അയാളുടെ കണ്ണുകളും ഈറനണിഞ്ഞു
അയാൾ കണ്ണ് തുടച്ചു
പിന്നെ മയങ്ങി കിടന്ന ജോയെ അയാൾ തട്ടി വിളിച്ചു
കൊറച്ചു നേരത്തെ ശ്രമത്തിനൊടുവിൽ അവൻ കണ്ണുകൾ തുറന്നു
ഒരുനിമിഷം വിഷ്ണു അത്ഭുതപെട്ടു
ജോയുടെ മുഖഭംഗി എന്ന് പറയുന്നത് അവന്റെ കണ്ണുകൾ ആയിരുന്നു വർഷങ്ങൾക്ക് മുൻപ് വരെ
ആ കാപ്പി കണ്ണുകളിൽ ഒരു പ്രാവശ്യം നോക്കിയവർ ആരും പിന്നെ അത് മറക്കില്ലായിരുന്നു
ഇന്നലെവരെ ആ കണ്ണുകൾ കലങ്ങിയത് ആയിരുന്നു
പക്ഷെ ഇന്നിപ്പോ അവക്ക് ജന്മനാ ഉള്ള ആ കാന്തിക ശക്തി തിരികെ വന്നതായി അയാൾക്ക് തോന്നി
അയാൾ കയ്യിലെ ചെറിയ ടോർച് എടുത്തു അവന്റെ കണ്ണുകളും അവക്കും ചുറ്റും വീക്ഷിച്ചു