ഒരിക്കൽ കൂടെ ജോയെ കാണണമെന്ന് അവൾ ഓർത്തു
ഈ സമയം ജോയുടെ ഡോക്ടർ വാസുധേവിന്റെ മുൻപിലിരിക്കുക ആയിരുന്നു വിഷ്ണു
“””വസു… ജോയ്ക്കു എന്താടാ പറ്റിയെത്..?
അവൻ ചോദിച്ചു
കസേരയിൽ ഇരുന്നു കാര്യമായി ആലോചനയിൽ ആയിരുന്നു വാസുധേവ്
“””ഒന്നും പറയറായിട്ടില്ലെടാ… കൊറച്ചു ടെസ്റ്റുകൾ കൂടെ നടത്താൻ ഞാൻ പറഞ്ഞിട്ടുണ്ട്.. അത് കൂടെ വന്നാലേ പറയാൻ സാധിക്കു… നീ പറഞ്ഞ കാര്യങ്ങൾ ഒക്കെ വച്ചു നോക്കുമ്പോൾ അവനെന്തോ കണ്ടു പേടിച്ചിരിക്കാനാണ് സാധ്യത…”””
“””അത് ഇന്നലെ അല്ലെ വസു…. ഞാൻ പറഞ്ഞത് ഇന്നു രാവിലത്തെ സംഭവമാ..”””
ജോ തന്നെ തിരിച്ചറിഞ്ഞ വിഷയമോർത്തയാൾ പറഞ്ഞു
“””അത് തന്നെ ആണ് വിഷ്ണു എന്നേ കുഴപ്പിക്കുന്നത്…. അവന്റെ ഇപ്പോഴത്തെ കണ്ടീഷനിൽ ഇത്ര പെട്ടെന്ന് അതൊന്നും സാധ്യമല്ല…എന്തായാലും ടെസ്റ്റ് റിപ്പോർട്ട് വരട്ടെ… അതിന് ശേഷം പറയാം…”””
അയാൾ അത് പറഞ്ഞു റൂം വിട്ട് വെളിയിൽ പോയി
എന്നാലും വിഷ്ണു അവിടെ ഇരുന്നുകൊണ്ട് ആലോചിച്ചു
**************************
മീരയുമായുള്ള ഫോൺ സംഭാഷണം അവസാനിപ്പിച്ചു സുമത്ര താഴേക്ക് ഇറങ്ങി
അവൾ അവിടെയെല്ലാം രാഗവനെ തിരഞ്ഞു
ഒടുവിൽ ലാൻഡ് ഫോണിൽ ആരോടോ സംസാരിച്ചു നിൽക്കുന്ന അയാളെ കണ്ട് സുമിത്ര അവിടേക്ക് വന്നു
സുമിത്ര വരുന്നത് കണ്ട രാഘവൻ കാൾ നിർത്തിയ ശേഷം അരികിലുള്ള കസേരയിൽ ഇരുന്നു
“”””വിഷ്ണു വിളിച്ചായിരുന്നോ മോളെ…?
അയാൾ ചോദിച്ചു