പേടിയാവുന്നു കണ്ണാ……. മൗനത്തെ ഭേദിച്ചുകൊണ്ട് അവൾ പറഞ്ഞു.. എനിക്കൊന്നും മനസ്സിലായില്ല. ഞാൻ അവളെ ഉറ്റുനോക്കി.
നീ പറഞ്ഞില്ലേ ഞാൻ നിനക്ക് ഭ്രാന്ത് ആണെന്ന്.. നീ എനിക്ക് ആരാണെന്ന് അറിയാമോ.. നീ എൻറെ പ്രാണൻ തന്നെയാണ് കണ്ണാ…….. അവൾ ഇടർച്ചയോടെ പറഞ്ഞുകൊണ്ടു എന്നെ നോക്കി… എന്താണ് അതിൻറെ അർത്ഥം.. അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകളിലേക്ക് അതിന്റെ ആഴങ്ങളിലേക്ക് ഞാൻ നോക്കി.
എന്നെ ഭ്രാന്ത് പിടിപ്പിക്കാറുള്ള നിൻറെ നോട്ടം.. ഞാനറിയാതെ എന്നു. നീ കരുതി. എനിക്ക് വേണ്ടി ചെയ്തുതരാറുള്ള കാര്യങ്ങൾ.. കുറെ മുൻപ് കാവിലെ ഉത്സവത്തിന് രാത്രി നിൻറെ ചുണ്ടിൽ ഒരു ഉമ്മയും വെച്ച് ഞാൻ ഓടിപ്പോയത് ഓർക്കുന്നില്ലേ.. നിന്നോട് പറഞ്ഞതായിരുന്നു ഞാൻ എന്റെ പ്രണയം.. നിനക്കത് മനസ്സിലായില്ല കണ്ണാ.. അന്ന് ആ കതിർ മണ്ഡപത്തിൽ അയാൾക്ക് മുന്നിൽ കഴുത്തു കുനിച്ചപ്പോൾ.. ഒരു നിമിഷം ഞാൻ ആഗ്രഹിച്ചുപോയി അത് നീ ആയിരുന്നെങ്കിൽ എന്ന്……… പറഞ്ഞുകൊണ്ട് അവൾ എൻറെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി ….. എൻറെ ഹൃദയം നിലച്ചു പോയിരുന്നു.
ഞാൻ പോലും അറിയാതെ എൻറെ കൈകൾ അവളെ ചുറ്റി.. ശക്തമായി എന്നിലേക്ക് ഞാൻ അവളെ പൊത്തിപ്പിടിച്ചു.. ഇനിയൊരിക്കലും വിടില്ല എന്നപോലെ.
അവളുടെ കണ്ണുനീര് എൻറെ കഴുത്തിലൂടെ പടർന്ന് നെഞ്ചിലേക്ക് ഒഴുകുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു…
എത്ര രാത്രികൾ നിന്നെ ഓർത്ത് ഞാൻ കരഞ്ഞിരിക്കുന്നു.. അവിടെനിന്നും എല്ലാം പൊട്ടിച്ചെറിഞ്ഞ നിൻറെ അടുത്തേക്ക് ഓടി വരാൻ കൊതിച്ചിരിക്കുന്നു.. നിനക്കെന്നോട് ഇങ്ങനെയൊരു ഇഷ്ടമുണ്ടോ എന്ന സംശയം.. അതുമാത്രമായിരുന്നു എന്നെ തടഞ്ഞത്…….. അല്ലി കരയുകയായിരുന്നു അത് പറയുമ്പോൾ.. കൂട്ടത്തിൽ ഞാനും.