സ്റ്റെഫിയിൽ ഞാൻ കണ്ടത് നിന്നെയായിരുന്നു…. ഒറ്റ ശ്വാസത്തിൽ പറഞ്ഞു ഞാൻ.. ഞാനറിഞ്ഞു.. അവൾ ഒരു കനത്ത ശ്വാസം അകത്തേക്ക് വലിക്കുന്നത്.. ശേഷം അവളുടെ ശരീരം നിശ്ചലം ആയത്.. എൻറെ ഹൃദയമിടിപ്പ് എനിക്ക് കേൾക്കാമായിരുന്നു.. അത് പൊട്ടിപ്പോകും എന്ന് തോന്നി എനിക്ക്… അവൾക്കു ചലനം ഇല്ലെന്നു എനിക്ക് തോന്നി.. അവളുടെ ഹൃദയം പതിന്മടങ്ങ് വേഗത്തിൽ കുറച്ചു നിമിഷങ്ങൾക്കു ശേഷം മിടിക്കുന്നത് എൻറെ ശരീരത്തിൽ ഞാൻ അറിഞ്ഞു.
ഒരു ഭയം.. ഇനിയും തുറന്നു പറഞ്ഞില്ലെങ്കിൽ.. കിട്ടിയ രണ്ടാമൂഴം.. എന്നെന്നേക്കുമായി ഇവളെ നഷ്ടപ്പെടുമോ എന്നൊരു ഭയം.
അവൾക്കും നിൻറെ പ്രായമാണ്.. നീ പണ്ടു ശാസിക്കുന്നത് പോലെ.. കൊഞ്ചുന്നതുപോലെ.. എന്നെ കൊണ്ടുനടന്നതുപോലെ.. എല്ലാത്തിലും നീ മാത്രമായിരുന്നു അവളിൽ ഞാൻ കണ്ടത്.. അതുകൊണ്ട് എനിക്ക് തടയാൻ കഴിഞ്ഞില്ല. സ്റ്റെഫി എന്നിലേക്ക് ചേർന്നപ്പോൾ.. അവളുമായി ചെയ്യുമ്പോഴും നീ മാത്രമായിരുന്നു എന്റെ മനസ്സിൽ………. അവളുടെ ശ്വാസം ക്രമാതീതമായി ഉയരുന്നതും.. അതിനനുസരിച്ച് മാറുകൾ മുകളിലേക്ക് ഉയരുന്നതും ഞാനറിഞ്ഞു.
നിറഞ്ഞൊഴുകുന്ന കണ്ണുകൾ ഞാനൊന്നു അമർത്തി തുടച്ചു.. ശബ്ദത്തിലെ ഇടർച്ച മറക്കുവാൻ ആവാതെ ഞാൻ തുടർന്നു.
എപ്പോഴാണെന്ന് അറിയില്ല.. പ്രണയമാണ് നിന്നോട്.. ഇതുവരെ ആരോടും തോന്നാത്ത ഒരു ഭ്രാന്ത്.. ചിറക്കൽ മഹാദേവൻ എതിരെ സംസാരിച്ചു ഞാൻ കണ്ടിട്ടുള്ള ഒരേ ഒരു ആൾ നീയാണ്.. ആരാധന ആയിരുന്നു ആദ്യം.. പിന്നീട് എപ്പോഴോ എൻറെ ഹൃദയത്തിൽ നീ മാത്രമായി……… ഞാനൊന്നു നിർത്തി.. അവളിൽ നിന്നും ഒരു തേങ്ങൽ ഉയർന്നു.