നിനക്ക് ആവാം.. അല്ലെങ്കിൽ തന്നെ നിൻറെ പേഴ്സണൽ കാര്യത്തിൽ ഞാൻ എന്തിനാണ് ഇടപെടുന്നത് അല്ലേ……… ഇടർച്ചയുള്ള ശബ്ദം.. എൻറെ ഹൃദയത്തെ കീറിമുറിക്കാൻ ശേഷിയുള്ള വാക്കുകൾ… ഞാൻ മുഖമുയർത്തി അവളെ നോക്കി.. നിറഞ്ഞുവരുന്ന കണ്ണുകളും വിതുമ്പുന്ന ചുണ്ടുകളുമായി കിടക്കുന്ന എൻറെ പ്രണയം.
അങ്ങനെ അല്ലടി ചേച്ചി.. നീ ഇങ്ങനെ ഒന്നും പറയല്ലേ.. പറ്റിപ്പോയി…….. എന്നിൽ നിന്നും വാക്കുകൾ വരാൻ വിമുഖത കാണിച്ചു.. ശബ്ദം ഇടറാ തിരിക്കുവാൻ ശ്രമിച്ചു ഞാൻ.
ഞാൻ പറഞ്ഞല്ലോ.. നിൻറെ ഇഷ്ടം.. നീയും ഒരു ആൺകുട്ടിയല്ലേ.. ഞാൻ അതിലൊന്നും ഇടപെടുന്നില്ല…….. എന്നിൽ നിന്നും മുഖം ഒളിപ്പിച്ചുകൊണ്ട് വേഗം എഴുന്നേറ്റിരുന്നു.. അവൾ വിതുമ്പുന്നുണ്ടെന്ന് തോന്നി എനിക്ക്.
ഞാൻ പോകുന്നു……. അവൾ പറഞ്ഞുകൊണ്ട് എഴുന്നേറ്റു… ആ രണ്ടു വാക്കുകളിൽ ഇനി ഒരിക്കലും ഇതുപോലെ എന്റെ മുറിയിലേക്ക് വരില്ലെന്ന് ഒരു അർത്ഥമില്ലെ… എൻറെ ഉള്ളു കാളി.. കണ്ണുനീർ പൊടിയുവാൻ തുടങ്ങി.. വയ്യ.. കാത്തിരുന്നതാണ് ഒരുപാട് വർഷങ്ങൾ.. എപ്പോഴാണ് എങ്ങനെയാണ് ഇവളോട് മാത്രം പ്രണയം തോന്നിയത് എന്ന് അറിയില്ല.. ഇനിയും നഷ്ടപ്പെടുത്താൻ വയ്യ.
അവളുടെ കയ്യിൽ പിടിച്ചു ഞാൻ വലിച്ചു.. കട്ടിലിലേക്ക് മലർന്നുവീണ അല്ലിയുടെ വയറിൽ കൈചുറ്റി കൊണ്ട് ഞാൻ അവളുടെ ദേഹത്തേക്ക് അമർന്നു.. തലയിണയിൽ പടർന്ന അവളുടെ കേശഭാരത്തിലേക്ക് മുഖം അമർത്തി അവളെ നോക്കാതെ എതിർവശത്തേക്ക് കവിൾ വച്ചുകൊണ്ട് ഞാൻ കിടന്നു.
വിടനെ.. എനിക്ക് പോണം……. അവൾ പിടച്ചുകൊണ്ടു പറഞ്ഞു…. കണ്ണുനീർ തുടയ്ക്കാതെ ഞാൻ ബലം പിടിച്ചു കൊണ്ട് അവളോട് പറഞ്ഞു .