പെട്ടെന്ന് വാതിലിൽ ശക്തമായ മുട്ടൽ കേട്ടു.. ഊമ്പി.. തന്ത വാക്കത്തിയുമായി വെട്ടാൻ വന്നതായിരിക്കും.. ഞാൻ ബാൽക്കണിയിൽ നിന്നും താഴേക്ക് നോക്കി.. താഴേക്ക് ചാടിയാലോ.. വേണ്ട ചത്തില്ലെങ്കിൽ തന്ത പുറകെ വന്നു വെട്ടും.. ഞാൻ സിഗരറ്റ് വെളീയിലേക്ക് എറിഞ്ഞു കൊണ്ട് വിറച്ചു വിറച്ച് പോയി വാതിൽ തുറന്നു.
തുറന്ന വഴി വാതിലും തള്ളി എന്തോ ഒന്നു വന്നു എൻറെ നെഞ്ചിൽ വീണു… എൻറെ ശരീരം ആകെ ഒരു തണുപ്പ് പടർന്നു.. എൻറെ പ്രണയത്തെ ഞാൻ കൈകൊണ്ട് ചുറ്റി എന്നിലേക്ക് അമർത്തിപ്പിടിച്ചു.. അവൾ ചെറുതായി തേങ്ങുന്നുണ്ടായിരുന്നു.. അവളുടെ മൂർദ്ധാവിൽ ഞാൻ ചുണ്ടു ചേർത്തുനിന്നു.
ഞങ്ങൾ മൗനമായി അങ്ങനെ നിന്നു.
അപ്പോ ഞാൻ അറിഞ്ഞതൊക്കെ ശരിയാണല്ലേ…… അവൾ ഒന്നു തേങ്ങി കൊണ്ടാണ് ചോദിച്ചതെങ്കിലും അതിലൊരു കുസൃതി ഉണ്ടായിരുന്നു.
നീയെന്താ അറിഞ്ഞത്….. ഞാൻ ആർദ്രമായി ചോദിച്ചു.
എൻറെ കണ്ണൻ നല്ല ഇടി ഇടിക്കുമെന്നും ഒരു സംസ്കൃത പണ്ഡിതനാണെന്ന്…… അവൾ എൻറെ നെഞ്ചിൽ മുഖം ഇട്ട് ഉരച്ചുകൊണ്ടു കുസൃതിയോടെ പറഞ്ഞു.
ഭാഷാ പഠനം തന്തയിൽ നിന്നുമാണ്.. പിന്നെ തന്ത ഉണ്ടായിരുന്നത് കൊണ്ട് തന്നെ എന്റെ കഴിവും മുഴുവൻ പുറത്തെടുക്കാനും പറ്റിയില്ല….. ഞാൻ കുസൃതിയോടെ തന്നെ പറഞ്ഞു.
ഞങ്ങൾ രണ്ടുപേരും അല്പനേരം ചിരിച്ചു. അങ്ങനെ തന്നെ നിന്നു.
ഇനി പോവേണ്ട കണ്ണാ……. അവൾ മുഖമുയർത്തി എന്നെ നോക്കിക്കൊണ്ടു പറഞ്ഞു.
അതേ.. ഇനി നീ പോകേണ്ട…… പറഞ്ഞുകൊണ്ട് ഞാൻ അവളുടെ അധരങ്ങളെ കവർന്നു.
🌹🌹🌹