******—-********——**********—****—–*******
ആലീസിനെ അവളുടെ വീട്ടിൽ വിട്ട് ഞാൻ ഫ്ലാറ്റിലേക്ക് പോണു. പിന്നെ ഏറെക്കുറെ ഒരാഴ്ചയോളം സമീറയെ മാത്രം സ്നേഹിച്ചും, ലാളിച്ചും ഞാൻ ഫ്ലാറ്റ്, കട എന്നിങ്ങനെ ഒതുങ്ങി. ഐഷുവും, അസീനയുമായി മുടങ്ങാതെ ചാറ്റിങ്ങും ഉണ്ടായിരുന്നു.
അന്നത്തെ ഗോൾഡ് ഡെമോക്ലീസിന്റെ വാൾ പോലെ എന്റെ തലയ്ക്കു മീതെ ഒരു ഭീഷണിയായി നിലനിന്നിരുന്നു. പിന്നീട് പലപ്പോളും ഗോൾഡ് ഡീൽ ചെയ്തപ്പോൾ ഞാൻ വളരെയധികം മുൻ കരുതൽ എടുത്തിരുന്നു.
പലപ്പോളും പലതും ഒഴിവാക്കി തുടങ്ങി. സമീറയോട് അടുക്കും തോറും എനിക്ക് ജീവിതത്തോടുള്ള കാഴ്ചപ്പാടും മാറി തുടങ്ങിയിരുന്നു. ഇപ്പോൾ മനസ്സിൽ ജീവിക്കാനുള്ള കൊതിയും, ഭയവുമൊക്കെ തല നീട്ടി തുടങ്ങിയിരിക്കുന്നു. ഇതിനിടയിൽ അളിയനും, പെങ്ങളും അവർ പ്ലാൻ ചെയ്ത പോലെ കടൽ കടന്നു സ്റ്റേറ്റ്സ്ലലേക്ക് പറന്നിരുന്നു. പതിവ് പോലെ ഞാൻ മറ്റുള്ളവർ പറഞ്ഞറിഞ്ഞു. ഇനി അനിയനും, അമ്മയും, അച്ഛനും അധികം കഴിയാതെ പറക്കും അതോടെ ഈ മണ്ണിൽ ഞാൻ ഒരു അനാഥനാകും.
വളരെ തണുത്ത രീതിയിൽ ആണ് ആ ചിന്തയെന്റെ മനസ്സിലൂടെ കടന്നു പോയത്. വർഷങ്ങളായി ഏകാന്തത ശീലമായതിനാലാവും ഒന്നിനും എന്നിൽ വളരെ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയാറില്ല.
സ്വഭാവത്തിൽ നല്ലതൊന്നും ഇല്ല എന്ന് കരുതി ജീവിച്ചതിൽ ചെറിയൊരു മാറ്റം സമീറയുടെ സാമീപ്യം മൂലമൂള്ള ചേഞ്ച്‌കളായിരുന്നു.
ഇതിനിടയിൽ ഒരിക്കൽ എന്റെ റെന്റ് എ കാറിൽ നിന്നൊരു വട്ടം ഗോൾഡ് പോലിസ് പൊക്കി. ഫൈൻ അടക്കേണ്ട അളവ് മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷേ പതിവ് പോലെ അതും കൃത്യമായി കുടുംബത്തെത്തി. അതോടെ ഏറെക്കുറെ പൂർണ്ണമായി വീട്ടിൽ നിന്നും പുറത്തായി.