പതിവുപോലെ ആ വാരാന്ത്യവും കഴിഞ്ഞ തിങ്കളാഴ്ചയായി വീണ്ടും ഒരു ഓഫീസ് ജീവിതത്തിന്റെ തുടക്കം..
ബാംഗ്ലൂരിൽ കലാവസ്ഥ ചേഞ്ച് വന്നിരിക്കുന്നു എന്ന് തോന്നുന്നു രാവിലെ തന്നെ ചെറിയ മഴക്കുള്ള തുടക്കമാണ്..
ചെറുതായി ചാറിക്കൊണ്ടിരിക്കുന്നു.
” ആൽബി മഴ പെയ്യുന്നുണ്ട് നീ എന്നെ ഓഫീസിലേക്ക് ആക്കി തരണം..!! ”
” ഇന്നൊരു ദിവസം സ്കൂട്ടി മാറ്റിവച്ച് ബസ്സിന് പോ ”
ഞാൻ ഉറക്കച്ചടവിൽ പറഞ്ഞു.
” ആൽബി നീ എപ്പോൾ ചോദിച്ചാലും നിനക്ക് വർക്ക് ഫ്രം ഹോം കിട്ടുന്നതല്ലേ ഇന്ന് നീ അത് എടുക്ക്.. എന്നിട്ട് എന്നെ ഒന്ന് ആക്കി തായോ ”
” നിന്നെ കൊണ്ട് ഉണ്ടല്ലോ.. പെണ്ണെ…!! ” ചെയ്തുകൊണ്ടിരിക്കുന്ന മഴയിൽ ഉറക്കം നഷ്ടപ്പെട്ടതിന്റെ ചെറിയ ദേഷ്യത്തിൽ ഞാൻ എഴുന്നേറ്റു.
” ശരി വാ ”
ഏകദേശം അര മണിക്കൂറോളം എടുത്ത് അവൾ ഒരുങ്ങി ഇറങ്ങി ഞാൻ അവളെയും കൂട്ടി കാറെടുത്ത് ഓഫീസിലേക്ക് തിരിച്ചു.
മഴപെയ്ത് നനഞ്ഞു കിടക്കുന്ന ബാംഗ്ലൂരിൽ വണ്ടിയോടിക്കുക ചില്ലറ കാര്യമല്ല.. ഞാൻ അവളെ ഓഫീസിൽ ആക്കി തിരിച്ച് റൂമിലേക്ക് വണ്ടി ഓടിച്ചു കൊണ്ടിരിക്കുകയായിരുന്നു.
അതേ സമയത്തിനുള്ളിൽ തന്നെ ഞാൻ എന്റെ ഓഫീസിലേക്ക് വിളിച്ച് ഇന്ന് വർക്ക് ഫ്രം ഹോം വാങ്ങിയിട്ടുണ്ടായിരുന്നു.
അതിന് വേറൊരു കാരണം കൂടിയുണ്ട് സജിൻ കൊണ്ട് തന്ന സാധനത്തിന്റെ ക്വാളിറ്റി ഒന്ന് പരിശോധിക്കണം അതുമാത്രം ആണ്.. സ്റ്റെല്ല അറിയാതെ ഞാൻ സൂക്ഷിക്കുന്ന ഒരെ ഒരു രഹസ്യം…!!
റൂമിൽ വന്ന് കയറിയപ്പോൾ തന്നെ സ്റ്റെല്ലയുടെ ഫോണിൽ നിന്നും കോൾ വന്നു ഞാൻ എത്തിയോ എന്നറിയാൻ ആയിരിക്കും.