10 മിനിറ്റ് കൊണ്ട് അവൻ എൻറെ റൂമിലേക്ക് എത്തുകയും ചെയ്തു.
” സ്റ്റെല്ല ചേച്ചി പോയാരുന്നൊ ? ”
” ആം അവൾ ഇറങ്ങി ഏകദേശം അരമണിക്കൂർ മുക്കാൽ മണിക്കൂർ കഴിയും തിരിച്ചുവരാൻ ഇത് പതിവുള്ളതാണ് നീ കേറി വാ ”
” ചേട്ടായി നല്ല കിടിലൻ സാധനമാണ് ഞാൻ കുറെ നാൾ തപ്പിയിട്ടാണ് കിട്ടിയത് ഇനി ഇതെങ്ങാനും ചേച്ചി പിടിച്ചിട്ട് അവസാനം എന്റെ തല ഇടാൻ നിൽക്കരുത് പ്ലീസ് പറ്റാത്തത് കൊണ്ടാണ്… ”
” അതൊന്നുമില്ല ഞാൻ നോക്കിക്കോളാം നീ ധൈര്യമായിട്ട് ഇരി ”
ഏകദേശം അരമണിക്കൂറോളം ഞങ്ങൾ തമ്മിൽ വർത്തമാനം പറഞ്ഞ് ഇവിടെ ചെലവഴിച്ചിരുന്നു.
അപ്പോഴേക്കും സ്റ്റെല്ല മോളെയും കൂട്ടി മടങ്ങിവന്നിരുന്നു അവളുടെ കയ്യിൽ നല്ല കുറച്ചു ഫ്രൂട്ട്സും ഉണ്ട് അവൾ വന്നപ്പോഴേക്കും അവൻ പോകാൻ എഴുന്നേറ്റു.
” അതെന്നാടാ ഞാൻ വന്നപ്പോഴേക്കും നീ പോകാൻ തുടങ്ങുന്നത്..?? ”
” ഒന്നുമില്ല ചേച്ചി സമയമില്ലായിരുന്നു എന്തായാലും ചേച്ചി വന്നതല്ലേ കുറച്ചുനേരം കഴിഞ്ഞിട്ട് പോകുന്നുള്ളൂ..!! ”
അവൻ വേഗം പോയി മോളെ കയ്യിലേക്ക് എടുത്തു.
” നീ ഇവിടെ നിൽക്ക് ”
അവൾ അകത്തേക്ക് പോയി കൈയിൽ ചായയുമായി പുറത്തേക്ക് വന്നു, പിന്നെ കുറച്ച് സമയം കൂടി ഞങ്ങൾ തമ്മിൽ എല്ലാവരും അവിടെ തന്നെ സമയം ചെലവഴിച്ചു.
ഇടയ്ക്ക് സ്റ്റെല്ലയുടെ തീരെ പ്രതീക്ഷിക്കാതെ ചോദ്യം
” എടാ ചെക്കാ നിനക്ക് ഇപ്പോഴും മറ്റേ പരിപാടി ഉണ്ടോ ?? ”
ഞങ്ങൾ രണ്ട് പേരും ഒരു പോലെ ഞെട്ടി..!!!
” ഏയ് ഇല്ല ചേച്ചി ഞാൻ അതൊക്കെ നിർത്തിയി ”
” നിർത്തിയാൽ നിനക്ക് നല്ലത് നീ വല്ലപ്പോഴും കള്ള് കുടിക്കുന്ന പോലെയല്ല ഇതൊക്കെ.. പറഞ്ഞത് മനസ്സിലാകുന്നുണ്ടോ ?? “