അച്ഛന്റെ ചോദ്യം കെട്ട് ശ്യാമ ഊറിച്ചിരിച്ച് കൊണ്ട് അജയനെ നോക്കി ഈ സമയം അവനും അവളെ നോക്കി പല്ലിറുമ്മിക്കൊണ്ടിരിക്കുകയായിരുന്നു.
..ഡാ ഒന്ന് പറഞ്ഞെടാ…
..അ അതുപിന്നെ അച്ഛാ.. എല്ലാ ദിവസവും പണി ഇല്ലല്ലോ…
..ആ അതു പറ.. അപ്പൊ നീ ദിവസവും പണിക്കു പോകുന്നില്ല അല്ലെ..
..അങ്ങനല്ല എല്ലാ ദിവസവും പണി ഇല്ല അതാ…
..എന്നിട്ടു ഇന്നലെ നിന്റെ കൂടെ പണിക്കു വരുന്ന രാജനെ ഞാൻ കണ്ട് സംസാരിച്ചപ്പോ അങ്ങനല്ലലോ അവൻ പറഞ്ഞെ..
..ഏഹ് എപ്പോ കണ്ട്..
…ആ അതൊക്കെ നീയെന്തിനാ അറിയുന്നേ.. നിനക്ക് മര്യാദയ്ക്ക് ജോലിക്കു പോയി നിന്റെ പെണ്ണിനെയും കൊച്ചിനെയും പോറ്റാൻ വയ്യേ…
..അ അതുപിന്നെ അച്ഛാ ദേഹം വേദന കാരണമാ ഇന്ന് പോകാതിരുന്നേ..
..ആ അതു ശരി പക്ഷെ നാളെ നീ ദേഹം വേദനയെന്നോ വേറെ നിന്റെ അച്ഛന്റെ പതിനാറാണെന്നോ മറ്റോ പറഞ്ഞ് ഇവിടെ ചടഞ്ഞ് കൂടിയിരിക്കുന്നത് കണ്ടാൽ പത്തല് വെട്ടിയടിക്കും ഞാൻ പറഞ്ഞേക്കാം കേട്ടല്ലോ..
…ഊം നാളെ പൊക്കോളാം..
ഡാ നായിന്റെ മോനെ നിന്നെ പ്രതീക്ഷിച്ചല്ലെടാ നാറീ ഈ പെണ്ണും കുഞ്ഞും ഇവിടെ കഴിയുന്നെ.ഞാൻ ഇവിടെ വന്നില്ലായിരുന്നെങ്കി നീ ഇവരെ വെച്ച് എന്ത് ചെയ്യുമാരുന്നെടാ..നീ ഉണ്ടാക്കിയ കൊച്ചിനെ ആശുപത്രീന്ന് ഇറക്കാനായി നാട്ടുകാരുടെ കെട്ട് താലി വരെ പണയം വെച്ച് തന്നിട്ട് നീയത് എടുത്ത് കൊടുത്തോടാ..അന്തസ്സുണ്ടോടാ മൈരേ നിനക്ക്…
പണയം വെച്ച കാര്യം ശ്യാമ പറഞ്ഞതായിരിക്കുമെന്നു മനസ്സിലായ അവൻ അവളെ നോക്കിയപ്പോൾ അവൾ പെട്ടന്ന് നോട്ടം ദൂരെക്കാക്കി.ആകെ നിസ്സഹായാവസ്ഥയിലായ അജയൻ ഉപ്പുമാവിന്റെ മുന്നിലിരുന്നു വിയർത്തു.