കൂട്ടുകാരൻ : നമ്മൾ ഇന്നലെ രാത്രി ഇവിടെ മറൈൻഡ്രൈവിൽ ഇരുന്നപ്പോൾ ഞാൻ ഒരാളെ കണ്ടിരുന്നു അതും വർഷങ്ങൾക്ക് ശേഷം കണ്ടപ്പോൾ എനിക്ക് ആളെ പെട്ടെന്ന് മനസ്സിലായില്ല നമ്മളിവിടെ വെച്ച് ഫോട്ടോ എടുക്കുമ്പോൾ അതിലാണ് കണ്ടത് പിന്നീട് നമ്മൾ ഭക്ഷണം കഴിക്കാൻ ആ ഹോട്ടലിൽ ചെന്നപ്പോൾ അവിടെ വന്നിരുന്നു ഫാമിലി റൂമിനകത്ത് അതാ ഞാൻ അകത്തോട്ട് കയറി പോയത് ആളെ ഒന്ന് കാണാനും സംസാരിക്കാനും
TBS: ആരാ അത്? അയാൾ നിന്നെ ഹോട്ടലിനകത്ത് വച്ച് എന്താ ചെയ്തത്
കൂട്ടുകാരൻ: എടാ നിനക്ക് അറിയില്ലേ എന്റെ കുട്ടിക്കാലത്തെ സാഹചര്യങ്ങളെല്ലാം അന്ന് പ്ലസ് ടു കഴിഞ്ഞപാടെ ഞാൻ നാട്ടിൽ നിന്ന് വേറെ ഒരിടത്തേക്ക് ജോലിക്ക് പോയില്ലേ? ജോയിച്ചന്റെ കൂടെ അവിടെയുണ്ടായിരുന്നു ഒരാളാ
TBS: എന്നിട്ട്
കൂട്ടുകാരൻ: ഭർത്താവുമൊത്ത് ആയിരുന്നു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ഉണ്ടായിരുന്നത് ഞാൻ മുറിയുടെ വാതിലിൽ ചെന്ന് മൂന്നാല് തവണ വിളിച്ചിട്ടും ഒരു മൈൻഡും ചെയ്യാതെ കേൾക്കാത്ത ഭാവത്തിൽ ഇരുന്നു ഒടുവിൽ അവളുടെ ഭർത്താവ് ആണ് നിന്നെ ഒരാൾ വിളിക്കുന്നത് കാണിച്ചുകൊടുത്തത്
TBS: എന്നിട്ട്?
കൂട്ടുകാരൻ : എന്നിട്ടെന്താ വളരെ ഗൗരവത്തോടുകൂടി അത്ര വലിയ മുൻ പരിചയം ഇല്ലാത്ത മുൻപ് ഒന്നോ, രണ്ടോ തവണ മാത്രം കണ്ടു പരിചയം ഉള്ള ഒരാളോട് സംസാരിക്കുന്ന പോലെ എന്നോട് സംസാരിച്ചു പക്ഷേ ഭർത്താവ് എനിക്ക് കയ്യൊക്കെ തന്നു നീറ്റായി തന്നെ പെരുമാറി ഞാൻ അങ്ങനെ ആയിരുന്നില്ല അവരുടെ ഇടയിൽ ഉണ്ടായിരുന്നതും അവർ എന്നോട് ഇടപഴകിയിരുന്നതും എല്ലാം എനിക്ക് അവർ അങ്ങനെ പെരുമാറിയപ്പോൾ വല്ലാത്ത വിഷമം തോന്നി